Webdunia - Bharat's app for daily news and videos

Install App

വിവരാവകാശ കമ്മീഷൻ ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥന് പിഴയും സ്ഥലമാറ്റവും

എ കെ ജെ അയ്യര്‍
ബുധന്‍, 21 ഫെബ്രുവരി 2024 (17:47 IST)
തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവ് ലംഘിച്ച സർക്കാർ ഉദ്യോഗസ്ഥന് പിഴയും സ്ഥലമാറ്റവും. ജല അതോറിറ്റി ആറ്റിങ്ങൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഇഞ്ചിനീയർ   എസ്.ബൈജുവിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്.

ആറ്റിങ്ങലിൽ നിന്ന് ബൈജുവിനെ വായനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. ഇതിനൊപ്പം 25000 രൂപ പിഴയും വിധിച്ചു. പിഴ തുക ഈ മാസം 28 നാകം കമ്മീഷനിൽ സമർപ്പിക്കാനാണ് നിർദ്ദേശം.

കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് നന്നാക്കാനായി റോഡ് വെട്ടിക്കുഴിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വർക്കല മര്ത്തിക്കുന്നു പാറവിലയിൽ ലാലമ്മ കഴിഞ്ഞ വര്ഷം ജനുവരിയിൽ പരാതി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് അവഗണിക്കുകയായിരുന്നു എൻജിനീയർ. ലാലമ്മ പത്ത് രൂപാ ഫീസടച് നാവായിക്കുളം പഞ്ചായത്തിലാണ് അപേക്ഷ നൽകിയത്. എന്നാൽ ഇത് വർക്കല ജലവിതരണ ഓഫീസാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനാൽ അപേക്ഷ അവിടേക്ക് അയച്ചു.

ഇത്തരം അപേക്ഷകൾക്ക് ഉടനടി മറുപടി നൽകണം എന്നാണു ആർ.ടി.ഐ നിയമം. പക്ഷെ അവിടെ വിവരാവകാശ ഓഫീസറായിരുന്ന ബൈജു ആ അപേക്ഷ സ്വീകരിക്കാതെ മടക്കുകയും പകരം തന്റെ ഓഫീസിൽ വേറെ ഫീസടച് അപേക്ഷിക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ലാലമ്മ ഇത് ചോദ്യം ചെയ്തു പരാതി സമർപ്പിച്ചു. അപേക്ഷാ ഫീസ് വാങ്ങരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചെങ്കിലും ബൈജു ഇത് ചെവിക്കൊണ്ടില്ല. ഹിയറിംഗിൽ പങ്കെടുത്തുമില്ല. തുടർന്ന് സമൻസ് അയച്ചതാണ് ബൈജുവിനെ വരുത്തി വിസ്തരിച്ചത്. തുടർന്നാണ് കമ്മീഷണർ എ.അബ്ദുൽ ഹക്കീം ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

Sree Narayana Guru Samadhi 2024: സെപ്റ്റംബര്‍ 21: ശ്രീനാരായണ ഗുരു സമാധി

അടുത്ത ലേഖനം
Show comments