Webdunia - Bharat's app for daily news and videos

Install App

ട്രോളർമാർക്ക് അനുഗ്രഹമായി മെസേജ് സംവിധാനം, അമ്പരപ്പിക്കാൻ 'മേക്ക് എ ചളി'

ട്രോള്‍ രംഗങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ മെസേജ് സംവിധാനവുമായി ‘ മേക്ക് എ ചളി’; സംവിധാനത്തിന് വന്‍ സ്വീകാര്യത

Webdunia
ശനി, 30 ജൂലൈ 2016 (10:03 IST)
സോഷ്യൽ മീഡിയകളിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിലെ ആശയങ്ങളും ഗ്രൂപ്പുകളും ഇപ്പോൾ വിപുലമായിരിക്കുകയാണ്. സ്വന്തം ആശയങ്ങ‌ൾ നർമ രൂപേണ ചിത്രീകരിക്കാൻ കഴിയുന്ന സ്ഥലമാണ് ട്രോൾ പേജ്. ചില പേജുകളിൽ അഡ്മിന്റെ അനുവാദത്തിനായി കാത്തിരിക്കണം. അവരുടെ അനുവാദമുണ്ടെങ്കിൽ മാത്രമേ പരസ്യപ്പെടുത്തുകയുള്ളു. 
 
അതുപോലെ തന്നെയാണ് ആശയമുണ്ടെങ്കിലും അതിനിണങ്ങുന്ന ചിത്രമില്ലെങ്കിൽ ആ ട്രോൾ സൃഷ്ടിക്കാൻ കഴിയാതെ വരുന്നതും. എന്നാൽ ഇനി നിരാശരാകേണ്ട. ട്രോളന്മാര്‍ക്ക് ഒരു ശേഖരകേന്ദ്രവുമായി സംവിധാനം ഒരുങ്ങിയിരിക്കുന്നു. ഒരു മെസേജില്‍ നമുക്ക് വേണ്ട ട്രോള്‍ ദൃശ്യം ഒരുക്കുന്ന സംവിധാനമാണ് മെസഞ്ചര്‍ ബോട്ട് വഴി ഒരുങ്ങിയിരിക്കുന്നത്. മെയ്ക്ക് എ ചളിയെന്ന പേജിലേക്കാണ് മെസേജ് വഴി അയച്ചു കൊടുക്കാം.
 
വ്യാഴാഴ്ചയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന് ഇതിനോടകം ട്രോളർമാർ വൻ‌ സ്വീകരണാമാണ് നൽകിയിരിക്കുന്നത്. നമുക്കിഷ്ടമുള്ള ട്രോള്‍ രംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ഒരു മെസേജിലൂടെ ലഭിക്കുന്ന സംവിധാനമാണ് മെസഞ്ചര്‍ ബോട്ട്. നമുക്ക് ഒരു കഥാപാത്രത്തെയോ, സിനിമാതാരത്തിന്റെയോ, സിനിമയിലെയോ ട്രോള്‍ രംഗമാണ് വേണ്ടതെങ്കില്‍, ആ പേര് കൊടുത്താല്‍ രംഗം നമുക്ക് ലഭ്യമാകും. ഡയലോഗും ഇതിനൊപ്പം തന്നെ ടൈപ്പ് ചെയ്ത് നല്‍കണം.ദുബൈയില്‍ എഞ്ചിനീയറായ ഷൈജാലാണ് ചുക്കാന്‍ പിടിക്കുന്നത്.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments