Webdunia - Bharat's app for daily news and videos

Install App

ചെന്നിത്തലയടക്കമുള്ളവര്‍ ഫോണില്‍ വിളിച്ചു, ഉമ്മന്‍ചാണ്ടി എത്തിയത് പിണക്കം മറന്ന്, ഒടുവില്‍ ലീഗ് നേതാക്കളുടെ മധുരപ്രതികാരം; ഇത് നടക്കില്ലെന്ന് സുധീരന്‍ - യുഡിഎഫ് യോഗം കലങ്ങിയത് ഇങ്ങനെ!

ഉമ്മന്‍ചാണ്ടിയും സുധീരനും കാത്തിരുന്നു, ചെന്നിത്തല ഫോണില്‍ വിളിച്ചു; എന്നിട്ടും അവര്‍ എത്തിയില്ല - യുഡിഎഫ് യോഗം കലങ്ങിയത് ഇങ്ങനെ!

Webdunia
ശനി, 7 ജനുവരി 2017 (17:54 IST)
പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതല്ലെന്ന ആരോപണങ്ങള്‍ ഇല്ലാതാക്കി സംഘടനയെ സമരസജ്ജമാക്കാന്‍ ചേര്‍ന്ന ആദ്യ യുഡിഎഫ് ജില്ലാ നേതൃയോഗത്തിന്റെ നിറം കെടുത്തി മുസ്‌ലിം ലീഗ്. ഡിസിസി പുനഃസംഘടനയില്‍ അതൃപ്‌തി രേഖപ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ കൊച്ചിയിൽ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ലീഗ് നേതാക്കള്‍ വിട്ടു നില്‍ക്കുകയായിരുന്നു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഉമ്മന്‍ ചാണ്ടിയും എത്തിയുമെങ്കിലും
മുസ്‍ലിം ലീഗ് ജില്ലാ നേതാക്കള്‍ നിര്‍ണായകമായ യോഗത്തില്‍ നിന്ന് വിട്ടു നിന്നതോടെ ചടങ്ങിന്റെ മാറ്റ് നഷ്‌ടമായി.

രമേശ് ചെന്നിത്തലയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ചെങ്കിലും യോഗത്തിനെത്താന്‍ അവര്‍ മടി കാണിക്കുകയായിരുന്നു. കൊച്ചി കോര്‍പറേഷന്‍ മേയറെ മാറ്റണമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിട്ടുനില്‍ക്കുകയാണെന്ന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിച്ചു. എന്നാല്‍ ഈ ആവശ്യത്തെ  അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുധീരന്‍ പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്‌തു.

ഉമ്മന്‍ചാണ്ടിയും സുധീരനും മടങ്ങുംവരെയും ലീഗ് നേതാക്കള്‍ യോഗത്തിനെത്തിയില്ല. ഒടുവില്‍ യോഗമവസാനിപ്പിച്ച് ചെന്നിത്തല പുറത്തിറങ്ങുന്നതിനിടെ ലീഗ് ജില്ലാ പ്രസിഡന്‍റ് സ്ഥലത്തെത്തി. ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാല്‍ യോഗത്തിനെത്താന്‍ വൈകുകയായിരുന്നെന്ന് വിശദീകരിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments