Webdunia - Bharat's app for daily news and videos

Install App

P.V.Anvar: കടന്നാക്രമിക്കേണ്ട, ഭാവിയില്‍ ഒപ്പം നിര്‍ത്തണം; അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും

നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനു എതിരായാല്‍ 2026 ല്‍ പി.വി.അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ട സാഹചര്യമുണ്ടാകും

രേണുക വേണു
വെള്ളി, 20 ജൂണ്‍ 2025 (09:05 IST)
P.V.Anvar: നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിച്ച പി.വി.അന്‍വറിനെ പിണക്കാതെ കോണ്‍ഗ്രസും മുസ്ലിം ലീഗും. വോട്ടെടുപ്പിനു മുന്‍പോ ശേഷമോ അന്‍വറിനെതിരെ രൂക്ഷമായി പ്രതികരിക്കാത്തത് യുഡിഎഫിനുള്ളിലെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അന്‍വറിനെ വെറുപ്പിക്കാതെ മുന്നോട്ടു പോകണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. 
 
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനു എതിരായാല്‍ 2026 ല്‍ പി.വി.അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ട സാഹചര്യമുണ്ടാകും. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നോക്കിയിട്ട് വേണം ഇനിയുള്ള നീക്കങ്ങള്‍. അന്‍വറിനെ കടന്നാക്രമിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിവാക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 
 
അന്‍വറിനു യുഡിഎഫുമായി സൗന്ദര്യപിണക്കം മാത്രമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വോട്ടെടുപ്പ് ദിവസം പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അന്‍വര്‍ ഫാക്ടറാകില്ലെന്നു പറയുമ്പോഴും പൂര്‍ണമായി തള്ളുന്ന നിലപാടിലേക്ക് മുസ്ലിം ലീഗ് എത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം യുഡിഎഫ് നേതാക്കള്‍ അന്‍വറിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കാശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു

വോട്ടുമോഷണത്തിനെതിരെ വോട്ടർ അധികാർ യാത്ര, പുതിയ പോരാട്ടത്തിന് ബിഹാറിൽ തുടക്കമിട്ട് രാഹുൽ

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം

സ്വാതന്ത്യദിനം: 1090 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

അടുത്ത ലേഖനം
Show comments