Webdunia - Bharat's app for daily news and videos

Install App

യുഡിഎഫ് ഏകോപനസമിതി ഇന്ന്; ചെയർമാൻ പദം ഉമ്മൻചാണ്ടി സ്വീകരിച്ചേക്കും

നേതൃത്വത്തിൽ തുടരണമെന്ന് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (08:37 IST)
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കാന്‍ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് ചേരും. രാവിലെ പത്തരക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിലാണ് യോഗം.  നേമത്തെ തോല്‍വിയെപ്പറ്റി വിശദമായ ചര്‍ച്ചയും നടക്കുമെങ്കിലും യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടിയെ നിശ്ചയിക്കുന്ന തീരുമാനവും ബുധനാഴ്ച ഉണ്ടായേക്കും.

യുഡിഎഫിന്റെ നേതൃത്വത്തിൽ തുടരണമെന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു.
മുസ്‌ലിം ലീഗിനും കേരളാ കോണ്‍ഗ്രസിനും (എം) ഇതേ അഭിപ്രായമാണുള്ളത്.  അതേസമയം, പക്ഷേ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം കൂടി കണക്കിലെടുത്തു നിയമസഭാകക്ഷി നേതൃത്വം ഒഴിഞ്ഞ സാഹചര്യത്തിൽ മറ്റു പദവി ഏറ്റെടുക്കുന്നതു ശരിയല്ലെന്ന സമീപനത്തിലാണ് ഉമ്മന്‍ ചാണ്ടി.

അതേസമയം യോഗത്തില്‍ തെരഞ്ഞെടുപ്പിലെ തോല്‍‌വി സംബന്ധിച്ച് ചര്‍ച്ച സജീവമാകും. ബി.ജെ.പിയെ നേരിടുന്നതില്‍ സ്വീകരിച്ച തണുപ്പന്‍ സമീപനവും ദോഷകരമായെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകള്‍ എങ്ങനെ ചോര്‍ന്നെന്നും പരിശോധിക്കും. സര്‍ക്കാരിന്റെ അവസാനകാല തീരുമാനങ്ങള്‍ ജനങ്ങളില്‍ സംശയം സൃഷ്ടിച്ചു, ന്യൂനപക്ഷ സമുദായങ്ങളെ ഉന്നമിട്ട് സിപിഎം നടത്തിയ പ്രചാരണം തടയാനായില്ല തുടങ്ങിയവയും പരാജയ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

അടുത്ത ലേഖനം
Show comments