Webdunia - Bharat's app for daily news and videos

Install App

കേരളതീരത്ത് അസാധാരണ താപവ്യാപനം: ലഘു മേഘവിസ്‌ഫോടനങ്ങൾ ആവർത്തിക്കാം

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (20:09 IST)
കേരളതീരം അതിതീവ്ര സംവഹനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്ത് മേഘവിസ്‌ഫോടനങ്ങൾ ആവർത്തിക്കാമെന്നും കുസാറ്റിലെ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ മുന്നറിയിപ്പ്. അമേരിക്കയിലെ ഫ്ല്ഓറിഡ മിയാമി സർവകലാശാലയിലെ പ്രൊഫസർ ബ്രയാൻ മേപ്‌സ് അവതരിപ്പിച്ച പ്രബന്ധത്തിലാണ് കേരളതീരത്തെ അസാധാരണമായ താപവ്യാപനത്തെ പറ്റി സുപ്രധാന നിരീക്ഷണം.
 
അറബിക്കടൽ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 1980ന് ശേഷം പരമാവധി 29 ഡിഗ്രി എന്നതിൽ നിന്നും മുപ്പതിലേക്ക് ഉയർന്നിരിക്കുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിന്റെ താപനില മറ്റ് സമുദ്രങ്ങളേക്കാൾ ഒന്നരമടങ്ങ് വേഗത്തിലാണ് വർധിക്കുന്നത്. ഏറ്റവും കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാക്കുന്ന പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമാണിത്.
 
ഇതുമൂലം കേരളത്തിൽ അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ ഉണ്ടാകാം. കേരളത്തിൽ 2018മുതൽ ഉണ്ടാകുന്ന പ്രളയം,ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകുന്ന മേഘവിസ്‌ഫോടനങ്ങൾക്ക് കാരണം ഈ താപമാറ്റമാണ്. പ്രബന്ധത്തിൽ പറയുന്നു. പ്രൊഫ ബ്രയാൻ മേപ്‌സും കുസാറ്റ് റഡാർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ എസ് അഭിലാഷും ചേർന്നാണ് പഠനം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments