Webdunia - Bharat's app for daily news and videos

Install App

ഷുക്കൂർ വധം: പി ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം - ടിവി രാജേഷ് എംഎല്‍എ മൂന്നാം പ്രതി

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (14:11 IST)
അരിയില്‍ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ കൊലക്കുറ്റം. തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കല്യാശേരി എംഎല്‍എ ടിവി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുണ്ട്. കൊലക്കുറ്റം, കൊലയ്‌ക്ക് കാരണമായ ഗൂഢാലോചനാ എന്നീ കുറ്റങ്ങളാണ് ഇരുവർക്കും എതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ ജയരാജൻ 32മത് പ്രതിയും രാജേഷ് മൂന്നാം പ്രതിയുമാണ്.

സുപ്രീം കോടതി നിർദ്ദേശിച്ചതിന് ശേഷം മൂന്ന് മാസം കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 14നാണ് പരിഗണിക്കും. സിബിഐ എസ്‌പി ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.

2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി ജയരാജനും ടിവി രാജേഷും ആക്രമിക്കപ്പെട്ടതിന്‍റെ തിരിച്ചടിയായി മണിക്കൂറുകള്‍ക്കു ശേഷം സിപിഎം ശക്തി കേന്ദ്രമായ  കണ്ണപുരം കീഴറയിലെ വള്ളുവൻ കടവില്‍വെച്ച്  കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എംഎസ്എഫ് പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറി (24) നെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടത്തെല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments