Webdunia - Bharat's app for daily news and videos

Install App

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അടിമുടി മാറണം: രാഹുലോ പ്രിയങ്കയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം, അല്ലാത്തപക്ഷം ബ്രാഹ്‌മിണ്‍ നേതൃസ്ഥാനത്ത് എത്തണമെന്നും പ്രശാന്ത് കിഷോര്‍

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അടിമുടി മാറണം: രാഹുലോ പ്രിയങ്കയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം, അല്ലാത്തപക്ഷം ബ്രാഹ്‌മിണ്‍ നേതൃസ്ഥാനത്ത് എത്തണമെന്നും പ്രശാന്ത് കിഷോര്‍

Webdunia
തിങ്കള്‍, 2 മെയ് 2016 (14:44 IST)
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരു ബ്രാഹ്‌മിണ്‍ എത്തണമെന്ന് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്ന പ്രശാന്ത് കിഷോര്‍. നേതൃത്വത്തില്‍ അടിമുടി മാറ്റം വരുത്തിവേണം തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടേണ്ടതെന്നും രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സംസ്ഥാന തെരഞ്ഞെടുപ്പിന് നേതൃത്വം നല്കണമെന്നും പ്രശാന്ത് ആവശ്യപ്പെടുന്നു.
 
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ നേതൃത്വം ഏറ്റെടുക്കണം. ഇവര്‍ രണ്ടുപേരും നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകാത്തപക്ഷം സംസ്ഥാനത്ത് അറിയപ്പെടുന്ന പ്രമുഖനായ ഒരു ബ്രാഹ്‌മിണ്‍ ആയിരിക്കണം തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരേണ്ടതെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.
 
അതേസമയം, നേതൃമാറ്റം സംബന്ധിച്ച പ്രഖ്യാപനം മെയ് 19ന് അസം, കേരള, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിനുശേഷം പ്രഖ്യാപിക്കുമെന്ന് നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments