Webdunia - Bharat's app for daily news and videos

Install App

നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: മുഖ്യപ്രതി ഉതുപ്പ് വർഗീസ് അറസ്റ്റിൽ, നെടുമ്പാശേരിയിൽ എത്തിയ ഇയാളെ സി ബി ഐ കൈയ്യോടെ പിടികൂടി

ഉതുപ്പ് വർഗീസ് പിടിയിൽ

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (09:04 IST)
നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ സി ബി ഐ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അബുദാബിയിൽ നിന്നുമായിരുന്നു ഇയാൾ നെടുമ്പാശേരിയിലേക്ക് എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ എമിഗ്രേഷന്‍ വിഭാഗം ഇയാളെ പിടികൂടി സി ബി ഐക്ക് കൈമാറുകയായിരുന്നു.
 
നേരത്തെ ഇദ്ദേഹത്തിനെതിരെ സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അല്‍ സറാഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ ഉതുപ്പ് വര്‍ഗീസ് നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരില്‍ നിരവധിപേരെ പറ്റിച്ച് കോടിക്കണക്കിന് രൂപ സ്വന്തമാക്കിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമാകുന്നത്.
 
തുടർന്ന് സി ബി ഐ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കേസിലെ മൂന്നാംപ്രതിയാക്കിയിരുന്നു. കുവൈത്തിലേക്ക് നേഴ്സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. എന്നാല്‍ ഉതുപ്പിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ അഡോള്‍ഫിന്റെ പങ്ക് വ്യക്തമാകുകയുള്ളു. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം; വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന്

ടിബറ്റില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ മരണം 95 ആയി; നിരവധി പേര്‍ക്ക് പരിക്ക്

ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിരീക്ഷണത്തില്‍; മോശം കമന്റിട്ടാല്‍ പിടി വീഴും

കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാം: വാഗ്ദാനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വായനയാണ് ലഹരി, കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments