Webdunia - Bharat's app for daily news and videos

Install App

കളക്‌ടര്‍ ബ്രോ പോയപ്പോള്‍ കോഴിക്കോടുകാര്‍ക്ക് കിട്ടിയത് വില്ലന്‍ ജോസേട്ടനെ; കളക്‌ടര്‍ ബ്രോ എന്നത് പ്രശാന്തിന് മാത്രം അര്‍ഹതപ്പെട്ടതെന്ന് പുതിയ കളക്‌ടര്‍

കളക്‌ടര്‍ ബ്രോ പോയപ്പോള്‍ കോഴിക്കോടുകാര്‍ക്ക് കിട്ടിയത് വില്ലന്‍ ജോസേട്ടനെ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (15:51 IST)
കളക്‌ടര്‍ ബ്രോ പോയപ്പോള്‍ സങ്കടപ്പെട്ട കോഴിക്കോടുകാര്‍ക്ക് പുതുതായി ലഭിച്ചത് വില്ലന്‍ ജോസേട്ടനെ. തനിക്ക് ഇഷ്‌ടപ്പെട്ട ചില പോസ്റ്റുകളുമായി ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തിയ പുതുയ കളക്‌ടര്‍ യു വി ജോസിനെ കോഴിക്കോട്ടെ സാധാരണക്കാര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു കഴിഞ്ഞു.
 
‘നല്ലതാണേ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ചുകീറി തേച്ചൊട്ടിക്കും’ എന്ന വെല്ലുവിളി ഏറ്റെടുത്ത പുതിയ കളക്‌ടര്‍ ഏതായാലും താന്‍ തോല്‍ക്കാനില്ലെന്നും വ്യക്തമാക്കി. കളക്‌ടര്‍ ബ്രോ എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചവരെ സ്നേഹപൂര്‍വ്വം വിലക്കിയ പുതിയ കളക്‌ടര്‍ ‘ജോസേട്ടാ’ എന്ന് വിളിച്ചോളൂ എന്ന് വ്യക്തമാക്കുകയും ചെയ്തു.
 
കളക്‌ടര്‍ ബ്രോ എന്നത് പ്രശാന്തിന് മാത്രം കൊടുക്കുക എന്നാണ് ജോസേട്ടന്റെ പക്ഷം. കോഴിക്കോട്ടെ സാധാരണക്കാര്‍ക്കൊപ്പം എന്നുമുണ്ടാകും എന്ന്പറഞ്ഞ ജോസേട്ടന്‍ നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ പോകൂ എന്നും വ്യക്തമാക്കി.
 
കോഴിക്കോട് പുതിയ കളക്‌ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്
 
ഹൊ! എന്തൊക്കെ പോസ്റ്റിംങ്ങ് ആയിരുന്നു.
ആദ്യം വായിച്ചപ്പോള്‍ ശരിക്കും പേടിച്ചു പോയി.
നിങ്ങളുടെ സ്വന്തം ''കലക്ടര്‍ ബ്രോ" യെ മാറ്റി, പകരം "വില്ലന്‍ '' റോളില്‍ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും കാണുന്നത് എന്നോര്‍ത്ത് അല്പം വിഷമം തോന്നി.
എന്നാല്‍ രണ്ടാമതൊരാവര്‍ത്തികൂടി വായിച്ചപ്പോള്‍ ശരിക്കും മനസ്സിലായി, നിങ്ങളിലൊരാള്‍ ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ പ്രതികരിക്കുമായിരുന്നുവെന്ന്. നിങ്ങള്‍ അത്രമാത്രമാണ് നിങ്ങളോടൊപ്പം എന്റെയും കൂടി പ്രിയപ്പെട്ട പ്രശാന്തിനെ സ്നേഹിച്ചിരുന്നതെന്ന്. 
Noufal പറഞ്ഞത് പോലെ ഇവിടെയുള്ളവരുടെ മനസ്സ് പാകപ്പെടാന്‍ കുറച്ച് സമയമെടുക്കുമെന്ന്...
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Nousheer ന്റെ പോസ്റ്റാണ്. " നല്ലതാണേൽ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേൽ വലിച്ച് കീറി തേച്ചൊടിക്കും"
ഇതൊരു ഭയങ്കര വെല്ലുവിളി തന്നെ.....
എന്തായാലും ഞാന്‍ തോല്‍ക്കാനില്ല....
അല്ലെങ്കിലും ഇത്രയും പേര്‍ കൂടെ നില്‍ക്കുമ്പോള്‍ എങ്ങിനെയാ തോല്‍ക്കാനാവുക.
ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു....
"എന്നാ ഒന്ന് നോക്കിക്കളയാം..."
പിന്നെ ഒരു കാര്യം Sajith അടക്കം പലരും ചോദിച്ചു "കലക്ടര്‍ ബ്രോ" എന്നു വിളിച്ചോട്ടേയെന്ന്... 
അത് വേണ്ട.... 
അത് ശരിയുമല്ല.... 
ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക.... 
അതിന് പകരം ആരോ പറഞ്ഞത് പോലെ "ജോസേട്ടാ "... യെന്ന് വിളിച്ചോളൂ... മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയാല്‍ അതുമാകാം. എന്തായാലും bro വേണ്ട.
ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകും...
നൗഷീറെ... നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ....
പിന്നെ മാറ്റിപ്പറയല്ലേ....

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments