Webdunia - Bharat's app for daily news and videos

Install App

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 2 നവം‌ബര്‍ 2024 (19:51 IST)
കൊച്ചി മുനമ്പത്തെ അറൂനൂറൂലധികം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നീതി കിട്ടാന്‍ എല്‍ഡിഎഫോ യുഡിഎഫോ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് വി.മുരളീധരന്‍. മുനമ്പം നിവാസികള്‍ക്ക് ഒപ്പമെന്ന് പറയുന്ന സിപിഎമ്മും കോണ്‍ഗ്രസും വഖഫ് ആക്ടില്‍  തൊടരുതെന്ന് പ്രമേയം പാസാക്കി. ഒരു ജനത പൈതൃക സ്വത്തവകാശം സ്ഥാപിച്ചു കിട്ടുന്നതിനായി നടത്തുന്ന സമരത്തെ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ അവഗണിക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
വി. ഡി. സതീശന്‍ എറണാകുളത്ത് സമരക്കാര്‍ക്ക് ഒപ്പവും കോഴിക്കോട് സമസ്തക്ക് ഒപ്പവുമാണ്. 
നവംബര്‍ 5 ന് സമസ്തയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭ പ്രഖ്യാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുമോ എന്നും വി.മുരളീധരന്‍ ചോദിച്ചു. ഇന്‍ഡി സഖ്യം ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായി വഖഫ് ബോര്‍ഡ് വിഷയത്തെ വക്രീകരിക്കുകയാണ്. അയോധ്യ ക്ഷേത്ര ട്രസ്റ്റുമായോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായോ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താരതമ്യമില്ല. 
 
ഹിന്ദു ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ദേവസ്വം ബോര്‍ഡുകളും ട്രസ്റ്റുകളും കൈകാര്യം ചെയ്യുന്നത്. മറ്റാരുടെയെങ്കിലും ഭൂമിയോ സ്വത്തുവകകളോ നിയമവിരുദ്ധമായി കയ്യേറാന്‍ ഇവയ്ക്ക്  കഴിയില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. വഖഫ് ട്രൈബ്യൂണലുകള്‍ക്ക് നീതിന്യായ കോടതികള്‍ക്ക് ഉള്ളതിനേക്കാള്‍ അധികാരം നല്‍കിയത്‌കോണ്‍ഗ്രസാണ്. ഇന്ന് സൈന്യവും ഇന്ത്യന്‍ റെയില്‍വെയും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമയാണ് വഖഫ് ബോര്‍ഡ്. രാജ്യത്തെ ഭരണഘടനയല്ല മറിച്ച് ശരിയത് നിയമമാണ് വഖഫ് ഭൂമി പ്രശ്‌നത്തില്‍ ബാധകമാവുക എന്നത് ദൗര്‍ഭാഗ്യകരമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments