Webdunia - Bharat's app for daily news and videos

Install App

'നൃത്തം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ച് ലക്ഷം ചോദിച്ചു'; പ്രസ്താവന പിന്‍വലിക്കുന്നതായി മന്ത്രി, കാരണം ഇതാണ്

കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോടു അഹങ്കാരമാണു കാണിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു

രേണുക വേണു
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (17:13 IST)
V Sivankutty (Minister)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന പ്രസ്താവന പിന്‍വലിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും കലോത്സവം തുടങ്ങാനിരിക്കെ വിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. വെഞ്ഞാറമൂട് നടത്തിയ സാംസ്‌കാരിക പരിപാടിയിലാണ് പ്രമുഖ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞത്. 
 
' അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ചത് എന്നോടു നേരിട്ടല്ല, പ്രസ് സെക്രട്ടറി രാജീവിനോടാണ്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രമുഖര്‍ പൊതുവെ പ്രതിഫലം വാങ്ങാതെയാണ് വരാറുള്ളത്. പതിനായിരക്കണക്കിനു കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. കലോത്സവം തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ വിവാദങ്ങള്‍ക്കില്ല. അതുകൊണ്ട് വെഞ്ഞാറമൂട് സാംസ്‌കാരിക പരിപാടിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണ്. ഇതോടുകൂടി എല്ലാ ചര്‍ച്ചയും അവസാനിക്കട്ടെ. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഇതുവരെ ഏല്‍പ്പിച്ചിട്ടില്ല. നേരത്തെയും സെലിബ്രിറ്റികളെ കൊണ്ടുവന്നിരുന്നു. പ്രതിഫലം വാങ്ങാതെയാണ് അവരെല്ലാം വന്നത്,' മന്ത്രി പറഞ്ഞു. 
 
ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോടു കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്നു ചോദിച്ചപ്പോള്‍ അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോടു അഹങ്കാരമാണു കാണിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു. ഈ സംഭവം വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഏറെ വേദനിപ്പിച്ചു. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് മുറിച്ചു കടക്കവേകാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

വയനാടിന്റെ അതിജീവനത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53 ലക്ഷം രൂപ കൂടി നല്‍കി

ക്ഷേത്രക്കുളത്തിൽ രണ്ടു യുവ ഓട്ടോഡ്രൈവർമാർ മുങ്ങിമരിച്ചു

നിങ്ങള്‍ക്ക് ഇ-ശ്രാം കാര്‍ഡുണ്ടോ?3000 പ്രതിമാസ ആനുകൂല്യം!

ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്‌പെടുത്ത 2000 രൂപ തിരിച്ചടയ്ക്കാന്‍ വൈകി; ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതില്‍ മനംനൊന്ത് 25കാരന്‍ ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments