Webdunia - Bharat's app for daily news and videos

Install App

വടക്കാഞ്ചേരി ബലാത്സംഗക്കേസ്: പരാതിക്കാരിക്കെതിരെ ഭര്‍തൃ മാതാപിതാക്കള്‍

വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിയുടെ ഭര്‍തൃ മാതാപിതാക്കള്‍ പറഞ്ഞത്

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2016 (14:32 IST)
വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ ഭര്‍തൃമാതാപിതാക്കള്‍ രംഗത്ത്. മകനും ഭാര്യയും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് മാതാപിതാക്കളുടെ പക്ഷം. യുവതിയെ പീഡിപ്പിച്ചെന്ന് പറയുന്ന വ്യക്തിയെക്കുറിച്ച് മോശം അഭിപ്രാമില്ലെന്നും പരാതിക്കാരിയുടെ ഭര്‍തൃമാതാവ് തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
അസത്യങ്ങള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്ന് അവര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചിരിക്കുകയാണ്. പണം തട്ടിയെടുക്കാന്‍ എന്ത് നീചപ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഇവര്‍. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ പലതവണ മകനും മരുമകളും ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കിയിരുന്നു.
 
തങ്ങളുടെ സംരക്ഷണയിലാണ് അവരുടെ രണ്ടു കുട്ടികളും കഴിയുന്നത്. പീഡനാരോപണം അനര്‍ഹമായി പണം തട്ടാനുള്ള മരുമകളുടെ ശ്രമമാണെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments