Webdunia - Bharat's app for daily news and videos

Install App

ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് താ​ല​പ്പൊ​ലി കാ​ണാ​ൻ പോയ യുവാവ് എങ്ങനെ വാഗമണ്ണിലെത്തി ?; മൃതദേഹം കണ്ടെത്തിയത് ആയിരക്കണക്കിന് അടി താഴ്‌ചയില്‍ - ദു​രൂ​ഹ​തകള്‍ നിറച്ച് അരുണിന്റെ മരണം

ആയിരക്കണക്കിന് അടി താഴ്‌ചയില്‍ അരുണിന്റെ മൃതദേഹം; താ​ല​പ്പൊ​ലി കാ​ണാ​ൻ പോയ യുവാവ് വാഗമണ്ണിലെത്തിയത് എങ്ങനെ ? - ദു​രൂ​ഹ​ത തുടരുന്നു

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2017 (14:56 IST)
വാ​ഗ​മ​ണ്ണി​ൽ കൊ​ക്ക​യി​ൽ വീ​ണു യുവാവ് മ​രി​ച്ച സംഭവത്തില്‍ ദു​രൂ​ഹ​ത​യേറുന്നു. ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് തെ​ക്കു​പു​റ​ത്ത് ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ അ​രു​ണിന്റെ (24) മൃതദേഹമാണ് വാ​ഗ​മ​ണ്ണിലെ ആ​ത്മ​ഹ​ത്യാ മു​നമ്പില്‍ നി​ന്നു താ​ഴെ നിന്ന് ലഭിച്ചത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഉ​ദ​യം​പേ​രൂ​ർ ന​ട​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ താ​ല​പ്പൊ​ലിക്ക് പോകുകയാണെന്നും ഇപ്പോള്‍ തന്നെ മടങ്ങിയെത്തുമെന്നും അരുണ്‍ വ്യക്തമാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് എങ്ങനെയാണ് അരുണ്‍ വാഗമണ്ണില്‍ എത്തിയതെന്ന് അറിയില്ല. ബൈ​ക്കില്‍ യാത്ര ചെയ്യുന്നതില്‍ താല്‍പ്പര്യമുള്ള അരുണ്‍ പ​ല​ത​വ​ണ അ​രു​ണ്‍ വാ​ഗ​മ​ണി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

അ​ധി​കം സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​നല്ലാത്ത അ​രുണ്‍, കൂ​ട്ടു​കൂ​ടി ന​ട​ക്കാറില്ലെന്നും ജി​മ്മി​ൽ പോ​കു​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക വി​നോ​ദമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അരുണ്‍ ജോലി ചെയ്‌തിരുന്ന ഓഫീസില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്ന്
കമ്പനി അധികൃതര്‍ പറഞ്ഞു.

അരുണ്‍ എങ്ങനെ വാഗമണ്ണില്‍ എത്തിയെന്നോ, ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. അ​രു​ണി​ന്‍റെ കൈയി​ൽ നി​ന്നോ വീ​ട്ടി​ൽ നി​ന്നോ ആ​ത്മ​ഹ​ത്യാ കു​റി​പ്പും ലഭിച്ചിട്ടില്ല. പ്രാ​ഥ​മി​ക
പ​രി​ശോ​ധ​ന​യി​ൽ പൊലീസിന് ഒന്നും ക​ണ്ടെ​ത്താന്‍ സാധിക്കാത്തതും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണു വാ​ഗ​മ​ണ്ണി​ൽ വ്യൂ ​പോ​യി​ന്‍റി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ അ​രു​ണി​ന്‍റെ ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തുടര്‍ന്ന് ഗാര്‍ഡ് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ തെ​ര​ച്ചി​ലി​ലാ​ണു കൊ​ക്ക​യി​ൽ​നി​ന്നു മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് കൂടിയത് 480 രൂപ

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം

അടുത്ത ലേഖനം
Show comments