Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാളയാറിലെ സഹോദരികളുടെ മരണത്തില്‍ പൊലിസ് അനാസ്ഥ കാണിച്ചോ?

വാളയാറില്‍ സഹോദരിമാരുടെ മരണം; അന്വേഷണത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചു

വാളയാറിലെ സഹോദരികളുടെ മരണത്തില്‍ പൊലിസ് അനാസ്ഥ കാണിച്ചോ?
, ബുധന്‍, 8 മാര്‍ച്ച് 2017 (14:27 IST)
വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണത്തിലെ അന്വേഷണത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചു. മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സംബന്ധിച്ച് സൂചനയുണ്ടായിട്ടും പൊലീസ് മതിയായ അന്വേഷിച്ചില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
ലൈംഗിക ചൂഷണം നടന്നിട്ടുണ്ടാകാമെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് പരിഗണിച്ചില്ല. ബന്ധുവായ യുവാവിനെ സംശയമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇയാളെ ചോദ്യം ചെയ്‌ത ശേഷം പൊലീസ് വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന്  മനോവിഷമം മൂലം ആത്മഹത്യചെയ്തതാണെന്നാണ് പൊലീസ് എഫ്‌ഐആര്‍ എഴുതി ചെര്‍ക്കുകയും ചെയ്‌തു.
 
അതേസമയം, സഹോദരിമാരുടെ മരണം കൊലപാതകമെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ കാരണം എന്താണെന്നോ അറിയില്ല, സംശയങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 
 
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലിസ് ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. നിലവില്‍ ഇവരുടെ ബന്ധുവും അയല്‍ക്കാരനും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാള്‍ പല തവണ മൂത്തകുട്ടിയെ പീഡിപ്പിച്ചിരുതായിട്ടാണ് കുട്ടികളുടെ അമ്മയുടെ മൊഴി 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“എല്ലാ സ്ത്രീകള്‍ക്കും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കാന്‍ സാധിക്കട്ടെ”: രാമു