Webdunia - Bharat's app for daily news and videos

Install App

ചെന്നൈയില്‍ നാശം വിതച്ച് വര്‍ധ കടന്നുപോയി; പത്തു മരണം; വിമാനത്താവളം തുറന്നു

‘വര്‍ധ’ ആഞ്ഞുവീശി പത്തു മരണം

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2016 (09:11 IST)
ആഞ്ഞുവീശിയ വര്‍ധ ചുഴലികൊടുങ്കാറ്റില്‍ ചെന്നൈ നഗരം വിറച്ചു. കനത്ത നാശനഷ്‌ടം വിതച്ച കൊടുങ്കാറ്റില്‍ പത്തു പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം തുറന്നു. തിങ്കളാഴ്ച ഉച്ചയോടെ വിമാനത്താവളം അടയ്ക്കുകയും എല്ലാ സര്‍വ്വീസുകളും റദ്ദാക്കുകയും ചെയ്തിരുന്നു.
 
വര്‍ധ ചുഴലിക്കാറ്റില്‍ ചെന്നൈയില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്‌ടമായപ്പോള്‍ കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടുപേരും വില്ലുപുരം നാഗപട്ടണം എന്നീ സ്ഥലങ്ങളില്‍ ഓരോരുത്തരും മരിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
 
അടുത്ത 24 മണിക്കൂറിനുള്ളില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

അടുത്ത ലേഖനം
Show comments