‘ നാലിനം പച്ചക്കറികളില്‍ അപകടകരമായ തോതില്‍ വിഷാംശം’

Webdunia
വ്യാഴം, 2 ജൂലൈ 2015 (15:11 IST)
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നാലിനം പച്ചക്കറികളില്‍ അപകടകരമായ തോതില്‍ വിഷാംശം കണ്ടെത്തിയതായി കൃഷിമന്ത്രി കെ പി മോഹനന്‍  പ്രതിദിനം 3000 ടണ്‍ പച്ചക്കറിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നത. ഇതില്‍ 20 ടണ്ണോളം സംഭരിച്ച് വിതരണം ചെയ്യുന്നത് ഹോര്‍ടികോര്‍പ്പ് വഴിയാണ്. സംസ്ഥാനത്തെത്തുന്ന പച്ചക്കറികളില്‍ കറിവേപ്പില,പുതിനയില,പയര്‍,പച്ചമുളക് എന്നീ ഇനങ്ങളിലാണ് മാരകമായ അളവില്‍ വിഷാംശം കണ്ടെത്തിയതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

വെളളായണി കാര്‍ഷിക കോളേജില്‍ പ്രവര്‍ത്തിക്കുന്ന കീടനാശിനി അവശിഷ്ട പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലണ് ഇത് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരമേറ്റശേഷം 58  കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 37 കര്‍ഷക കടുംബങ്ങള്‍ക്ക് 34.5 ലക്ഷം രൂപ സഹായധനം അനുവധിച്ചുവെന്നും കൃഷിമന്ത്രി അറിയിച്ചു. തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി തദ്ദേശ ഭരണവകുപ്പുകളുടെ തനതു ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗക്കേസ്: അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

'ബേപ്പൂര്‍ വേണ്ട'; റിയാസിനോടു മത്സരിക്കാന്‍ പേടി, അന്‍വര്‍ പിന്മാറി

അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ല, ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വികെ പ്രശാന്ത്

Kerala Assembly Elections 2026: കൊല്ലത്ത് അഴിച്ചുപണി, മുകേഷിന് സീറ്റില്ല, പകരക്കാരനെ തേടി സിപിഎം, ചർച്ചകളിൽ ചിന്ത ജെറോമും

ചുണയുണ്ടെങ്കില്‍ എന്നെ വന്ന് പിടിച്ചുനോക്ക്: ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയന്‍ പ്രസിഡന്റ

Show comments