Webdunia - Bharat's app for daily news and videos

Install App

പിണറായി വിജയന്റെ സംഘടനാശേഷി കൊണ്ടാണ് സിപിഎം എന്ന പ്രസ്ഥാനം നിലനില്‍ക്കുന്നത്: വെള്ളാപ്പള്ളി

പിണറായി വിജയനോടുള്ള പ്രത്യേക സ്‌നേഹവുമായി വെള്ളാപ്പള്ളി; സ്വാഗതം ചെയ്യുമെങ്കില്‍ താന്‍ എല്‍ഡിഎഫില്‍ ചേരാന്‍ തയ്യാര്‍

Webdunia
ശനി, 25 മാര്‍ച്ച് 2017 (14:59 IST)
കേരളത്തില്‍ ബി.ഡി.ജെ.എസിന് യോജിക്കാവുന്നത് ഇടതു പക്ഷത്തോടാണെന്നും താന്‍ എല്‍ഡിഎഫില്‍ ചേരാന്‍ തയ്യാറാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ബിഡിജെഎസിന് യോജിക്കാവുന്നത് എല്‍ഡിഎഫിനോടാണ്. തനിക്ക് പിണറായി വിജയനോട് പ്രത്യേക സ്‌നേഹമാണെന്നും മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
 
കേരളത്തില്‍ എന്‍.ഡി.എ സംവിധാനം ഇപ്പോള്‍ നിലവിലില്ല. ബി.ജെ.പി കേരള ഘടകം ബി.ഡി.ജെ.എസിനെ വഞ്ചിച്ചു. അധികാരത്തിന് വേണ്ടിയുള്ള  വടംവലിയും ഗ്രൂപ്പിസവുമാണ് സംസ്ഥാന ബി.ജെ.പിയില്‍ നടക്കുന്നതെന്ന്  വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.

ഇന്ത്യ മുഴുവന്‍ കമ്യൂണിസം തകര്‍ന്നപ്പോഴും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് പിണറായി വിജയന്‍ കാരണമാണെന്നും കമ്യൂണ്റ്റ് പ്രസ്ഥാനം ഉയര്‍ന്നത് നില്‍ക്കുന്നത് തന്നെ പിണറായിയുടെ വ്യക്തിപ്രഭാവത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫ് തങ്ങളെ സ്വാഗതം ചെയ്യുമെങ്കില്‍ അത്രത്തോളം നല്ലത് മറ്റൊന്നുമില്ലെന്ന് വെള്ളാപ്പള്ളി നടേഷന്‍ പറഞ്ഞു. 
 

 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments