Webdunia - Bharat's app for daily news and videos

Install App

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (07:35 IST)
മൂന്നുദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ന് തലസ്ഥാനത്തത്തെും. വൈകീട്ട് 3.05ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാജു, മേയര്‍ വികെ പ്രശാന്ത്, ചീഫ് സെക്രട്ടറി എസ്എം. വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷാടൈറ്റസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.  
 
തുടര്‍ന്ന് ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് തിരിക്കുന്ന അദ്ദേഹം, വൈകീട്ട് നാലിന് ശ്രീനാരായണ കോളജ് കാമ്പസില്‍ ഡോ. എം ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വൈകീട്ട് 5.10ന് കൊല്ലത്ത് നിന്നും ഹെലികോപ്ടര്‍ മാര്‍ഗം വൈകീട്ട് 5.45ന് തിരുവനന്തപുരത്തത്തെും. രാത്രി രാജ്ഭവനില്‍ തങ്ങുന്ന ഉപരാഷ്ട്രപതി ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് രണ്ട് പരിപാടിയില്‍ സംബന്ധിക്കും.

30ന് രാവിലെ 11ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാനസര്‍ക്കാറിന്റെ സഹകരണത്തോടെ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ രണ്ടാംഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും. രാത്രി രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം ആഗസ്റ്റ് 31ന് രാവിലെ 10.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചിക്ക് തിരിക്കും. രാവിലെ 11.45ന് സെന്റ് തെരേസാസ് കോളജില്‍ വിദ്യാധനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഉച്ചക്ക് 12.55ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് തിരിക്കും.  

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments