Webdunia - Bharat's app for daily news and videos

Install App

സ്വവർഗ്ഗബന്ധം വീഡിയോയിൽ പകർത്തി തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (19:37 IST)
മലപ്പുറം: സ്വവർഗ്ഗബന്ധം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തോട് അനുബന്ധിച്ചു എഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകിയ സൂചന. അറസ്റ്റിലായവരിൽ രണ്ട് പേരൊഴികെ മറ്റുള്ളവരെല്ലാവരും പ്രായപൂർത്തി ആകാത്തവരാണ്.

തിരൂർ മുത്തൂർ കളത്തിപ്പറമ്പിൽ ഹുസ്സൈൻ (26), ബി.പി അങ്ങാടി പുതിയത്ത് അഹമ്മദ് സാദിഖ് (20) എന്നിവരാണ് അറസ്റ്റിലായവരിൽ രണ്ട് പേർ . സ്വവർഗ ബന്ധത്തിന് ആളുകളെ വിളിച്ചുവരുത്തുകയും സംഭവം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി.

സ്വർഗ്ഗ ബന്ധത്തിന് ആളുകളെ കണ്ടെത്തുന്ന ഒരു ആപ്പ് തന്നെ ഇവർ ഉപയോഗിച്ചിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. ഇവരുടെ ഫോണിൽ നിന്നാണ് കൂടുതൽ പേർ തട്ടിപ്പിന് ഇരയായി എന്നറിയാൻ കഴിഞ്ഞത്. ആപ്പ് വഴി ആളുകളെ വിളിച്ചുവരുത്തുകയും സ്വർവർഗ്ഗ ബന്ധം വീഡിയോയിൽ പകർത്തുകയും ചെയ്യും. പിന്നീട് ബന്ധുക്കളെയും പോലീസിനെയും കാണിക്കുമെന്നും ഇവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments