Webdunia - Bharat's app for daily news and videos

Install App

ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബ്ലഡ് ഷുഗറിലെ വേരിയേഷന്‍ മൂലാമാണെന്ന് വിനീത്; അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുത്

Webdunia
ബുധന്‍, 24 ജനുവരി 2018 (12:37 IST)
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബ്ലഡ് ഷുഗറിലുണ്ടായ വേരിയേഷന്‍ മൂലമാണെന്ന് മകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വിശദീകരണവുമായി വിനീത് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
 
തന്റെ ഫേസ്ബുക്കിലൂടെയാണ് ശ്രീനിവാസന്‍ ആശുപത്രിയിലാണെന്നും എന്നാല്‍ ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷനാണ് താരത്തിനു സംഭവിച്ചതെന്നും വിനീത് പറയുന്നത്. ഇന്ന് ഒരു ദിവസം ആശുപത്രിയില്‍ കഴിയുന്ന ശ്രീനിവാസനെ നാളെ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും വിനീത് വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിനീത് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. 
 
ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ താരത്തെ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താഏജന്‍സിയായ പിടി ഐ റിപ്പോര്‍ട്ട് ചെയ്തത്. ഐസിയുവിലാണ് പ്രവേശിപ്പിച്ചതെങ്കിലും താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്നും വാര്‍ത്ത വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

അടുത്ത ലേഖനം
Show comments