Webdunia - Bharat's app for daily news and videos

Install App

വ്യാജ ആരോപണം നടത്തി; പിവി അന്‍വര്‍ എംഎല്‍എക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (13:29 IST)
pv anvar
വ്യാജ ആരോപണം നടത്തിയെന്നുകാട്ടി പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണ്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീലി നോട്ടീസ് അയച്ചു. കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ പി വി അന്‍വര്‍ വിനു വി ജോണിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്. 356 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് അന്‍വര്‍ ഉന്നയിച്ച വ്യാജ ആരോപണം. പി വി അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നുവെന്നും ഇതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ വ്യാജ ആരോപണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
 
30 ദിവസത്തിനകം നിരുപാധികം മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തുടര്‍ന്ന് നിയമനടപടികളിലേക്ക് കടക്കും. ഹൈക്കോടതി അഭിഭാഷകന്‍ വി നന്ദഗോപാല്‍ നമ്പ്യാര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി മോദി

തീവ്രന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്

സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും

ജോക്കി ഇനി കെട്ടുമടക്കി പോകേണ്ടിവരും, അടിവസ്ത്ര രംഗത്തേക്ക് റിലയൻസും

അടുത്ത ലേഖനം
Show comments