Webdunia - Bharat's app for daily news and videos

Install App

വേദന കൂടുമ്പോള്‍ ചീത്ത വിളിക്കും, എന്നാലും എന്നെ വിട്ടെങ്ങും പോകില്ല, രണ്ട് വർഷമായി കാവലായി കൂടെയുണ്ട്: ഭാര്യയുടെ പിറന്നാൾ ദിനത്തിൽ വൈറൽ കുറിപ്പ്

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (14:57 IST)
നിസാരകാര്യങ്ങള്‍ക്ക് പോലും പ്രീയപ്പെട്ടവരെ ഉപേക്ഷിച്ച് പോകുന്നവർ വായിക്കേണ്ടതാണ് ലാല്‍സണ്‍ എന്ന യുവാവിന്റെ കുറിപ്പ്. തന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന് പരിചരിക്കുന്ന ഭാര്യയ്ക്ക് അവളുടെ പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കണ്ണീര്‍ കുറിപ്പില്‍ നന്ദി പറയുകയാണ് ലാല്‍സണ്‍.  
 
പോസ്റ്റ് വായിക്കാം:
 
ഇന്ന് എന്റെ മുത്തിന്റെ ജന്മദിനമാണ്.. എനിക്ക് വേണ്ടി മാത്രം ഈ ലോകത്തു സൃഷ്ടിക്കപ്പെട്ട സഹനത്തിന്റെ മാലാഖ എന്റെ ഭാര്യ സ്റ്റെഫിക്കു ഒരായിരം ജന്മദിനാശംസകള്‍…. ഞാന്‍ എപ്പോഴോ ചെയ്ത പുണ്യത്തിന്റെ ഫലമാണ് എനിക്ക് കിട്ടിയ എന്റെ ഭാര്യ. കല്യാണം കഴിഞ്ഞു രണ്ടാം വര്‍ഷം എനിക്ക് കാന്‍സര്‍ രോഗം പിടികൂടുമ്ബോള്‍ എന്ന്നെ കൈവിട്ടു കളയാതെ കൂടുതല്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചു എന്റെ മുത്ത്‌. ചികിത്സയുടെ ഓരോ ഘട്ടത്തിലും എനിക്കി ആത്‌മവിശ്വാസം തന്നു. അവള്‍ അവളുടെ വീട്ടില്‍ പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എനിക്ക് ഈ രോഗം പിടിപെട്ടത് മുതല്‍ ഉണ്ണാതെ ഉറങ്ങാതെ നിഴല് പോലെ എന്റെ കൂടെ ഉണ്ട് അവള്‍. എനിക്ക് ഭക്ഷണം കഴിക്കാന്‍ പറ്റാത്തത് കൊണ്ട് വയറില്‍ ഇട്ട ട്യൂബില്‍ കൂടി ആണ് ഫീഡ് തന്നിരുന്നത്. അഞ്ചു മണിക്ക് തൈറോനാം ഗുളിക തരും അതു കഴിഞ്ഞു എനിക്കുള്ള ഫീഡ് തയ്യാറാക്കും ആറു മണി ആവുമ്ബോള്‍ ഫീഡ് ട്യൂബില്‍ കൂടി തരും അതു കഴിഞ്ഞു മോനു വേണ്ട ഭക്ഷണം തയ്യാറാക്കും അതുകൊടുക്കുമ്ബോഴേക്കും എനിക്കുള്ള അടുത്ത ഫീഡും ഗുളികയും രാവിലെ അഞ്ചു മണി മുതല്‍ വൈകുന്നേരം പന്ത്രണ്ടു മണി വരെ നില്‍ക്കാതെ ഉള്ള ജോലി ഇതിനിടയില്‍ എപ്പോഴെങ്കിലും വല്ലതും കഴിച്ചാല്‍ ആയിരുന്നു അതും ഞാന്‍ കഴിക്കാത്തതുകൊണ്ടു എന്നേ കാണാതെ അടുക്കളയുടെ ഏതെങ്കിലും മൂലയില്‍ പോയിരുന്നു ജീവന്‍ നിലനിര്‍ത്താന്‍ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി തീര്‍ക്കും.
 
ഇപ്പോഴാണെങ്കില്‍ എനിക്ക് തീരെ വയ്യാതായി മലമൂത്ര വിസര്‍ജനം അടക്കം എല്ലാം ബെഡില്‍ നിന്നു കോരി കളഞ്ഞു എന്നേ വൃത്തിയാക്കി കിടത്തും എങ്ങനെ ഇതൊക്കെ ഇവള്‍ക്ക് ചെയ്യാന്‍ കഴിയുന്നു എന്നുള്ളത് പലപ്പോഴും എന്നേ അല്ബുധപെടുത്തി… എനിക്ക് വേദന കൂടുമ്ബോള്‍ ഞാന്‍ ചീത്ത വിളിക്കുന്നത് മുഴുവന്‍ അവളെ ആണ് അപ്പോഴും അവള്‍ എന്നേ സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കും പരാതികളോ പരിഭവങ്ങളോ ഇല്ല അവള്‍ക്കു ഈ രോഗം ദൈവം എനിക്ക് തന്നപ്പോള്‍ വരദാനമായി സ്റ്റെഫിയെ എനിക്കു തന്നു. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ പഴയ ലാല്‍സണ്‍ ആവും എന്ന ആല്മവിശ്വസം എന്റെ നെഞ്ചില്‍ കുത്തി നിറക്കുകയാ അവള്‍ ഒപ്പം ആരും കാണാതെ പോയി കരയുന്നുണ്ടാവും……. എനിക്ക് ദൈവം നല്‍കിയ പുണ്യത്തിനു എന്റെ പ്രിയപ്പെട്ട മുത്തിന്, എന്റെ സ്റ്റെഫിക്കു ഒരായിരം നന്ദി ഈ സഹനങ്ങള്‍ക്കു ഒരായിരം നന്ദി ഒപ്പം എന്റെ പിടയുന്ന നെഞ്ചില്‍ നിന്നും ഒരായിരം ജന്മദിനാശംസകള്‍…….ഉമ്മ പ്രിയപ്പെട്ട മുത്തിന് നന്ദി എന്റെ പ്രിയപ്പെട്ട സ്റ്റെഫിയെ എനിക്ക് നല്‍കിയ ദൈവത്തിനു
…… സ്നേഹം മാത്രം… 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments