Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്; ആക്രമണ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മെമ്മറി കാർഡിൽനിന്നു ലഭിച്ചതായി സൂചന

Webdunia
ഞായര്‍, 5 മാര്‍ച്ച് 2017 (09:22 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമത്തിനിരയാക്കിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. ഈ കേസിലെ നിര്‍ണ്ണായക വഴിത്തിരിവായേക്കാവുന്ന തെളിവുകള്‍ ഫോറന്‍സിക് പരിശോധനയിലാണ് പൊലീസിന് ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
 
കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി അഭിഭാഷകന് കൈമാറിയ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവ സൈബർ ഫൊറൻസിക് പരിശോധന നടത്തിയതിലൂടെയാണ് കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ കണ്ടെത്തിയതെന്നാണു ലഭ്യമായ വിവരം. 
 
അതേസമയം, കേസിലെ മറ്റൊരെ പ്രതിയായ മണികണ്ഠനെ ദൃക്‌സാക്ഷിയാക്കാന്‍ പൊലീസ് നീക്കം നടക്കുന്നുണ്ട്. ഇതിനായി മണികണ്ഠന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഇന്ന് കസ്റ്റഡി കാലാവധി തീരാനിരിക്കെ സുനി, വിജീഷ് എന്നിവരുടെ പൊലീസ് കസ്റ്റഡി നീട്ടാനുള്ള അപേക്ഷ മജിസ്ട്രേട്ട് അനുവദിച്ചിട്ടുണ്ട്. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

നടന്‍ ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

Minu Muneer Arrested: ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments