Webdunia - Bharat's app for daily news and videos

Install App

വിഴിഞ്ഞം പദ്ധതി: മുഖ്യമന്ത്രിയുമായി കരൺ അദാനി കൂടിക്കാഴ്ച നടത്തി; പദ്ധതിയിൽ ആശങ്ക വേണ്ട, നിശ്ചയിച്ച സമയത്ത് പൂർത്തീകരിക്കുമെന്ന് കരൺ

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ആശങ്ക വേണ്ട പദ്ധതി നിശ്ചയസമയത്ത് തന്നെ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കരൺ അദാനി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (17:23 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ആശങ്ക വേണ്ട പദ്ധതി നിശ്ചയസമയത്ത് തന്നെ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കരൺ അദാനി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വിഴിഞ്ഞം പദ്ധതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും നിശ്ചയിച്ച പ്രകാരം അതേ സമയത്ത് തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും കരൺ അറിയിച്ചു. സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കരൺ കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പൂർണ ചുമതല ഇപ്പോൾ അദാനിക്കാണ്. 
 
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ കരാർ ഒപ്പിടാൻ എത്തിയപ്പോൾ ഗൗതം അദാനിയും സംഘവും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സന്ദർശിച്ചിരുന്നെങ്കിലും പിണറായി വിജയനെ കണ്ടിരുന്നില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

അടുത്ത ലേഖനം
Show comments