Webdunia - Bharat's app for daily news and videos

Install App

വേനൽമഴ: ദുരിത സഹായത്തിന് തോളോട് തോൾ ചേരാം, അയൽക്കാരുടെ കണ്ണീരൊപ്പാൻ കൈകോർക്കാം; വി എസ്

വേനൽ ചൂടിൽ ആശ്വാസമേകിയ വേനൽമഴ ഭീതിപടർത്തിയിരിക്കുകയാണ്. കടൽക്ഷോഭങ്ങൾ കാരണം നിരവധി വീടുകൾ തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജാതി മത രാഷ്ട്രീയ പരിഗണനയില്ലാതെ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും സഹായകമാകാൻ

Webdunia
ബുധന്‍, 18 മെയ് 2016 (09:57 IST)
വേനൽ ചൂടിൽ ആശ്വാസമേകിയ വേനൽമഴ ഭീതിപടർത്തിയിരിക്കുകയാണ്. കടൽക്ഷോഭങ്ങൾ കാരണം നിരവധി വീടുകൾ തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജാതി മത രാഷ്ട്രീയ പരിഗണനയില്ലാതെ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും സഹായകമാകാൻ സഖാക്കൾക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആഹ്വാനം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
വി എസിന്റെ ഫെയ്സ്ബുക്കിന്റെ പൂർണ രൂപം:
 
ദുരിത സഹായത്തിന് തോളോട്തോൾ ചേരാം.
 
മഴ കനക്കുകയാണ്. കലവർഷം എത്തിയില്ലെങ്കിലും ചുട്ടുപഴുത്ത മണ്ണിന് വേനൽമഴ ആശ്വാസമാവുന്നു. അതോടൊപ്പം തന്നെ കടൽക്ഷോഭം മൂലം അനേകം തീരദേശവാസികൾക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ടിരിക്കുകയാണ്. കടൽ തീരവും നെൽവയലുകളും നീർത്തടങ്ങളും ആർത്തി മൂത്ത് കച്ചവടം ചെയ്ത് കോൺക്രീറ്റ് മാളികകൾ പണിതുയർത്തിയതിന്റെ കെടുതികൾ ഓരോ ചെറിയ മഴയും കഴിയുമ്പോഴെയ്ക്കും വെള്ളപ്പൊക്കമെന്ന അവസ്ഥയിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിവിധ മേഖലകളിൽ ഇത് ദുരിതം വിതയ്ക്കുന്നു.
 
നമ്മുടെ കൂടെപ്പിറപ്പുകളാണ് ചുറ്റുമുള്ളതെന്നും അവർക്ക് സഹായം വേണ്ട ഘട്ടത്തിൽ അത് ലഭ്യമാക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഓരോ പ്രവർത്തകന്റെയും കടമയെന്നും ഞാൻ പറയാതെതന്നെ അറിയാമെന്ന് എനിക്കുറപ്പുണ്ട്. ജാതിമത രാഷ്ട്രീയ പരിഗണന കൂടാതെ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ പ്രിയ സഖാക്കൾ ജാഗ്രതയോടെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. അയൽക്കാരുടെ കണ്ണീരൊപ്പാൻ നമുക്ക് കൈകോർക്കാം.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments