Webdunia - Bharat's app for daily news and videos

Install App

ഞാന്‍ പൂർണ ആരോഗ്യവാനാണ്, ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ല- വിഎസ്

തന്റെ ശരീരത്തിനോ അവയവങ്ങള്‍ക്കോ ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല

Webdunia
ഞായര്‍, 22 മെയ് 2016 (14:37 IST)
പൂർണ ആരോഗ്യവാനാണ് താനെന്ന് വിഎസ് അച്യുതാനന്ദൻ. തന്റെ ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ല. പാറശാല മുതൽ കണ്ണൂർവരെ പ്രചാരണം നടത്തിയത് എല്ലാവരും കണ്ടതാണ്. തെരഞ്ഞെടുപ്പുകാലത്തെ ആരോഗ്യം ഇപ്പോഴുമുണ്ട്. അതിൽനിന്ന് എന്തെങ്കിലും മാറ്റം തനിക്ക് ഇപ്പോഴുണ്ടോയെന്നും വിഎസ് ചോദിച്ചു.

തന്റെ ശരീരത്തിനോ അവയവങ്ങള്‍ക്കോ ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. അന്നത്തെ സാഹചര്യങ്ങളില്‍നിന്നു തന്റെ ആരോഗ്യത്തിന് എന്തെങ്കിലും മാറ്റമുണ്ടായോ എന്ന് പറയാന്‍ കഴിയുമോ എന്ന് വിഎസ് ചോദിച്ചു. ഔദ്യോഗിക വസതിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേ ആയിരുന്നു വിഎസ് തന്റെ ആരോഗ്യത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.  

കൊക്കിൽ ശ്വാസമുളളിടത്തോളം പോരാട്ടം തുടരുമെന്ന് വിഎസ്​ അച്യുതാനന്ദൻ ഇന്ന് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഒരു കമ്മ്യൂണിസ്​റ്റുകാരൻ എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ്​ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം അംഗീകരിച്ച് മത്സരിക്കാൻ തയ്യാറായതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി. കേരളത്തിൽ ഇടതു മുന്നണി ജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും വിഎസ്​ വീണ്ടും ഒരിക്കൽ കൂടി നന്ദി അറിയിച്ചു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം: പതിനൊന്നു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

വരന് സിബില്‍ സ്‌കോര്‍ കുറവ്, വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി

അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

അടുത്ത ലേഖനം
Show comments