Webdunia - Bharat's app for daily news and videos

Install App

കൊച്ചിയിൽ കനത്ത ജാഗ്രത‌: നിർദേശങ്ങൾ കർശനമായി പാലിക്കണം, രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Webdunia
വ്യാഴം, 2 ജൂലൈ 2020 (15:01 IST)
കൊച്ചി: കൊച്ചിയിലെ കൊവിഡ് സാഹചര്യത്തിൽ കനത്ത ജാഗ്രത വേണമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. മെട്രോ നഗരത്തിൽ രോഗവ്യാപനമുണ്ടായാൽ സ്ഥിതി വളരെ രൂക്ഷമാകുമെന്നും രോഗലക്ഷണങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
 
എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.രോഗലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു.
 
കൊച്ചി നഗരത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നതാണ് ആശങ്കകൾക്കിടയാക്കിയിരിക്കുന്നത്.എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ എട്ട് പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണ്. അതിനിടെ മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടുത്തെ 26 പേരുടെ സ്രവം പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.ജില്ലയിലെ ആശുപത്രികളിൽ കവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയിൽ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴയ്ക്കു ഇടവേള; വെയിലിനു സാധ്യത

ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

അടുത്ത ലേഖനം
Show comments