Webdunia - Bharat's app for daily news and videos

Install App

വഫ വിവാഹ മോചിതയല്ല, ശ്രീറാമിനെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം,അദ്ദേഹത്തെ അറിയില്ല'; തുറന്ന് പറഞ്ഞ് ഭർതൃപിതാവ്

ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഫിറോസിന്‍റെ പിതാവ് കമറൂദീൻ പറഞ്ഞു.

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (08:07 IST)
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന  വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് വഫയുടെ ഭര്‍ത്താവിന്‍റെ പിതാവ്. ഇരുവരും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ല. ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഫിറോസിന്‍റെ പിതാവ് കമറൂദീൻ പറഞ്ഞു. അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വഫ തങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും കേസില്‍ ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കമറൂദീന്‍ ആരോപിച്ചു.
 
ഫെയ്സ്ബുക്ക് വഴിയാണ് രണ്ടുവർഷം മുൻപ് വഫയും ശ്രീറാമും സുഹൃത്തുക്കളായതെന്നാണ് ഇവർ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. കേസിൽ വഫയെയും പ്രതി ചേർത്തിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമപ്രകാരം ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് കേസ്. പട്ടം മരപ്പാലം സ്വദേശിയാണ് വഫ. പട്ടത്താണ് താമസിക്കുന്നതെങ്കിലും സ്വദേശം ആറ്റിങ്ങൽ ആണ്. വർഷങ്ങളായി അബുദാബിയിൽ മോഡലിങ് രംഗത്തു സജീവമായിരുന്നു. സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ മരണപ്പെട്ട വാഹനാപകടത്തില്‍ അപകടത്തിനുണ്ടാക്കിയ കാര്‍ വഫയുടേതാണ്. ഈ കാറിന്‍റെ രജിസ്ട്രേഷനും  ശ്രീറാമിന്‍റെ ലൈസന്‍സും പൊലീസ് റദ്ദാക്കിയിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments