Webdunia - Bharat's app for daily news and videos

Install App

വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തത്തില്‍ കാണാതായത് 152 പേരെ

ദുരന്തത്തില്‍ ഇതുവരെ 224 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി

രേണുക വേണു
ബുധന്‍, 7 ഓഗസ്റ്റ് 2024 (09:52 IST)
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 152 പേരെയാണ് കാണാതായതെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍  പറഞ്ഞു. ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉള്‍പ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കാണാതായവരുടെ ബന്ധുക്കള്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കാന്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും ഇതുവരെ സംസ്‌കരിച്ചു. 
 
ദുരന്തത്തില്‍ ഇതുവരെ 224 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ചൊവ്വാഴ്ച സണ്‍റൈസ് വാലിയില്‍ പരിശോധന നടത്തി. നിലമ്പൂരില്‍ രണ്ട് ശരീരഭാഗങ്ങള്‍ കണ്ടെത്തി. തെരച്ചില്‍ ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു. 
 
ക്യാമ്പില്‍ താമസിക്കുന്നവര്‍ ഒഴിയുന്ന മുറയ്ക്ക് ജി.വി.എച്ച്.എസ് വെള്ളാര്‍മലയിലെ കുട്ടികള്‍ക്ക് ജി.എച്ച്.എസ്.എസ് മേപ്പാടിയിലും ജി.എല്‍.പി സ്‌കൂള്‍ മുണ്ടക്കൈയിലെ വിദ്യാര്‍ഥികള്‍ക്ക് ജി.എല്‍.പി.എസ് മേപ്പാടിയിലും പഠന സൗകര്യം ഒരുക്കും. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഏറ്റെടുത്ത 64 സെന്റിനു പുറമേ 25 സെന്റ് ഭൂമി കൂടി ഏറ്റെടുത്തു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഈ പ്രദേശത്താണ്. 16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 2225 പേരാണുള്ളത്. 
 
സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Shajan Skariah: സമൂഹത്തില്‍ വിഷം കലക്കുന്നവനെ അറസ്റ്റ് ചെയ്ത പൊലീസിനു സല്യൂട്ട്; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

സുധാകരനെ തൊട്ടുപോകരുത്; സതീശനെ എതിര്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട്, പരാതി പ്രളയം

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തിന് സാധ്യത; സംസ്ഥാനങ്ങള്‍ക്ക് അടിയന്തര സാഹചര്യം നേരിടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം

തൃശൂര്‍ പൂരത്തിനു തുടക്കമായി; നഗരത്തില്‍ ഗതാഗത നിയന്ത്രണം

പിന്തുണയെന്നത് വെറും വാക്കല്ല; ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍

അടുത്ത ലേഖനം
Show comments