Webdunia - Bharat's app for daily news and videos

Install App

ളോഹയ്ക്കുള്ളിലെ ചെന്നായ; '' എനിയ്ക്ക് വേണ്ടി അപേക്ഷിക്കുക, ഞാൻ കാനഡയിലേക്ക് പോകുന്നു'' - കൊട്ടിയൂർ പീഡനത്തിലെ വികാ‌രി പള്ളിയിൽ പറഞ്ഞത്

''ഞാൻ കാനഡയിലേക്ക് പോകുന്നു, എനിയ്ക്ക് വേണ്ടി അപേക്ഷിക്കുക''; പള്ളിയിൽ വിശ്വാസികളുടെ മുമ്പാകെ വൈദികൻ പറഞ്ഞു

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (08:31 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അ‌റസ്റ്റിലായ ഫാ. റോബിൻ വടക്കുംചേരി താൻ കാനഡയിലേക്ക് പോകുന്നതായി ഇടവക അംഗങ്ങാളോട് പറഞ്ഞിരുന്നുവെന്ന് റിപ്പോർട്ട്. താൻ കാനഡയിലേക്ക് പോകുകയാണെന്നും തനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണ‌മെന്നും ഞായറാഴ്ച നടന്ന കുർബാനയിലാണ് വികാരി പറഞ്ഞത്.
 
കേസിൽ നിന്നും രക്ഷപെടാൻ ഉള്ള അടവാണിതെന്ന് വിശ്വാസികൾ ആരും അറിഞ്ഞില്ല. എന്നാൽ, കാനഡയിലേക്ക് മുങ്ങുന്നതിനിടയിലാൺ വൈദികൻ പൊലീസ് പിടിയിലാകുന്നത്. വൈദികനെ കേസിൽ നിന്നും രക്ഷിക്കാൻ ശ്രമങ്ങൾ നടന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പെൺകുട്ടി പ്രസവിച്ചപ്പോൾ സംഭവം പുറംലോകം അറിയാതെ ഒതുക്കിതീർക്കാൻ ശ്രമം നടന്നതായി വിവരം.
 
ഉന്നതരായ ചിലർ പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് വിവരം ആരും അറിയാത്തരീതിയിൽ ഒതുക്കി. ഒപ്പം, കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ ചൈൽഡ്‌ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. ഇതോടെ വൈദികനെ കേസിൽ നിന്നും രക്ഷപെടുത്താനും പലരും ശ്രമിച്ചു തുടങ്ങി.
 
പെൺകുട്ടിയെ പീഡിപ്പിച്ചത് അവളുടെ പിതാവാണെന്ന് വരെ കഥകൾ കെട്ടിച്ചമച്ചു. പല തരത്തിലുള്ള കഥകൾ പ്രചരിപ്പിച്ച് കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ വലിയ രീതിയിൽ തന്നെ നടന്നെങ്കിലും അതിനെയെല്ലാം . അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നും പേരാവൂർ പൊലീസ് അറിയിച്ചു. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

Kerala Rain: വരും ദിവസങ്ങളിൽ മഴ കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍; ജി സുധാകരനെതിരെ കേസെടുത്തു

India- Afghanistan: ഒപ്പം നിന്നു, മേഖലയിലെ സുഹൃത്ത്: അഫ്ഗാനിലെ താലിബാൻ സർക്കാരുമായുള്ള സഹകരണം വർധിപ്പിക്കാമെന്ന് ഇന്ത്യ, ചർച്ച നടത്തി എസ് ജയ് ശങ്കർ

ആലപ്പുഴയില്‍ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല, പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments