‘അയാള്‍ സിനിമയുടെ കഥ പറയാന്‍ വിളിച്ചു, ശേഷം കൂടെ വന്ന അമ്മയോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു, പിന്നെ നടന്നതൊക്കെ അപ്രതീക്ഷമായിരുന്നു’: വെളിപ്പെടുത്തലുമായി നടി

വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (08:48 IST)
ഹോളിവുഡ് സിനിമയില്‍ നിര്‍മ്മാതാവിനെതിരെയുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി താരങ്ങള്‍ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ബോളിവുഡിലെ നമ്പര്‍വണ്‍ താരമായ പ്രിയങ്ക ചോപ്ര ഇത്തരത്തിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയതാണ്.
 
പതിനേഴാമത്തെ വയസ്സില്‍ സിനിമയിലേക്കെത്തിയ താരത്തിനോടൊപ്പം ആദ്യകാലത്ത് അമ്മയും ലൊക്കേഷനിലേക്ക് പോകുമായിരുന്നു. സംവിധായകന്‍ അടക്കമുള്ള പ്രമുഖരുടെ ആവശ്യങ്ങള്‍ നിരാകരിച്ചതിന് ശേഷം പത്തോളം ചിത്രങ്ങള്‍ പ്രിയങ്കയ്ക്ക് നഷ്ടമായിരുന്നുവെന്ന് അമ്മ മധു ചോപ്ര പറയുന്നു.
 
സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ആ സംവിധായകന്‍ വിളിച്ചത്. എന്നാല്‍ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് അമ്മയോട് പുറത്തു പോകാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്തത് ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് താരം മറുപടി നല്‍കി.
 
നല്ല സിനിമയായിരുന്നു അത്. അമ്മയെ പുറത്താക്കിയതിന്റെ പേരില്‍ ആ സിനിമ വേണ്ടെന്ന് വെച്ച് താരം ഇറങ്ങിപ്പോരുകയായിരുന്നുമെന്നും മധു ചോപ്ര പറയുന്നു. ഇത്തരത്തിലുള്ള പ്രശ്‌നം കാരണം താരത്തിന് വേറെയും ചിത്രങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെന്നു അവര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments