Webdunia - Bharat's app for daily news and videos

Install App

പോപ്പുലർ ഫ്രണ്ടിനെ എന്തുകൊണ്ട് നിരോധിച്ചു? നിരോധന ഉത്തരവിലെ കാരണങ്ങൾ ഇവയാണ്

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (13:03 IST)
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആഭ്യന്തരമന്ത്രാലായം തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങൾ പുറത്ത്. ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച നിരോധന ഉത്തരവിലാണ് നിരോധനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
 
പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട്. എമ്പവർ ഇന്ത്യ ഫൗണ്ടേഷൻ റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കും നിരോധനമുണ്ട്.
 
രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലർ ഫ്രണ്ടിനുള്ളത്. രാജ്യത്തിൻ്റെ പരമാധികാരത്തെയും സുരക്ഷയെയും സാമുദായിക സൗഹാർദ്ദത്തെയും ബാധിക്കുന്നപ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടു.
 
പിഎഫ്ഐ സ്ഥാപക അംഗങ്ങളിൽ പലരും സിമി നേതാക്കളാണ്. പിഎഫ്ഐക്ക് ജമാത്ത് - ഉൽ - മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്.  ഇവ രണ്ടും നിരോധിത സംഘടനകളാണ്. കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയവയുമായും അന്താരാഷ്ട്ര ബന്ധങ്ങൾ.
 
രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താൻ ശ്രമം. കൂടാതെ രാജ്യവ്യാപകമായി അക്രമങ്ങളും കൊലപാതകളും. ഭീകരപ്രവർത്തനത്തിന് നിയമവിരുദ്ധമായി പണം ശേഖരിച്ചു. എന്നിവയാണ് സംഘടന നിരോധിക്കാനുള്ള കാരണങ്ങളായി അഭ്യന്തര മന്ത്രാലയം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments