Webdunia - Bharat's app for daily news and videos

Install App

യഥാർഥ ചൂട് താപനിലയേക്കാൾ കൂടുതൽ, കാരണം എന്തെന്നറിയാം

Webdunia
വെള്ളി, 10 മാര്‍ച്ച് 2023 (16:21 IST)
ആഴ്ചകളായി കടുത്ത ചൂടിൻ്റെ പിടിയിലാണ് കേരളം. താപനില 35-37 എന്നിങ്ങനെ പലയിടങ്ങളിലും കാണാമെങ്കിലും സത്യത്തിൽ അനുഭവപ്പെടുന്ന ചൂട് അതിലും ഏറെയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക ഇൻഡക്സ് പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കോഴിക്കോട് ജില്ലകൾ അപകടമേഖലയിലാണുള്ളത്.
 
തീരദേശസംസ്ഥാനമായ കേരളത്തിൽ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. അന്തരീക്ഷ ഊഷ്മാവിനൊപ്പം അന്തരീക്ഷത്തിലെ ഈ ആർദ്രത(Humidityയും കൂടി സംയുക്തമായി ഒരു ചൂട് നിർമിക്കും. ഈ ചൂടിനെ കണക്കാക്കുന്നത് താപസൂചിക(Heat Index)അടിസ്ഥാനപ്പെടുത്തിയാണ്. ഒരു പ്രദേശത്ത് അനുഭവപ്പെടൂന്ന ചൂട് ആണ് ഹീറ്റ് ഇൻഡക്സ് പ്രകാരം കണക്കാക്കുന്നത്. അതായത് കേരളത്തിലെ താപനില 46.5 ഡിഗ്രി സെൽഷ്യസും അന്തരീക്ഷത്തിലെ ഈർപ്പം(ആർദ്രത) 40% ആണെന്നിരിക്കട്ടെ താപസൂചിക പ്രകാരം ഇത് 40 കടക്കും. അന്തരീക്ഷ ഈർപ്പം 50 %വും താപനില 37 ഡിഗ്രിയുമാണെങ്കിൽ ഇത് 46 ആകും.ഇത്തരത്തിൽ ഈർപ്പത്തിൻ്റെയും അന്തരീക്ഷ ഊഷ്മാവിൻ്റെയും പ്രവർത്തനം വലിയ രീതിയിൽ യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന താപനിലയെ സ്വാധീനിക്കും.
 

ഈ താപസൂചിക പ്രകാരം 40-45 അപകടമേഖലയിലും അതിന് മുകളിലുള്ള താപനിലകൾ കൂടുതൽ പ്രശ്നമേറിയ മേഖലകളിലുമായിരിക്കും. വെയിൽ കൊണ്ടാൽ തളർന്ന് പോകുന്നവർ 40-45 വിഭാഗത്തിലാണ്. സൂചികയിൽ 45-54 വരെയുള്ള വിഭാഗങ്ങൾ സൂര്യതാപമേൽക്കാൻ സാധ്യതയുള്ള മേഖലയിലാണ്.54ന് മുകളിൽ താപസൂചികയിൽ ഉള്ള പ്രദേശങ്ങളിൽ അതീവ സൂര്യതാപം ഏൽക്കുന്ന പ്രദേശങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

അടുത്ത ലേഖനം
Show comments