Webdunia - Bharat's app for daily news and videos

Install App

അനന്തപുരിയിൽ ശശി തരൂരിനോട് ഏറ്റുമുട്ടാൻ വരുമോ കുമ്മനം?- വരും വരാതിരിക്കില്ല !

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2019 (08:41 IST)
മിസോറാം ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ഒ രാജഗോപാൽ എംഎൽഎ. അനന്തപുരിയിൽ അങ്കം കുറിക്കാൻ കുമ്മനം രാജശേഖരൻ വരുമോ എന്ന് ചോദ്യമുയർത്തിയാൽ, വരും വരാതിരിക്കില്ല എന്നാണ് ബിജെപി പറയുന്നത്. അവരുടെ ആഗ്രഹവും അതുതന്നെ. 
 
അതിന്റെ ഭാഗമായാണ് ബിജെപിയിലെ ഓരോ നേതാക്കളും കുമ്മനം തിരിച്ച് വരണമെന്നും തിരുവനന്തപുരത്ത് മത്സരിക്കണമെന്നും ആവർത്തിച്ച് പറയുന്നത്. അവർക്ക് കുമ്മനത്തെയല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ സ്വപ്നം പോലും കാണാൻ കഴിയില്ല. 
 
കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഒ രാജഗോപാൽ പറയുന്നു. കുമ്മനം ഗവർണർ പദവിയിൽ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെയാണ്. ഗവർണർ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് ആഗ്രഹമില്ലെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് തന്നെ തിരിച്ച് കൊണ്ടുവരണമെന്നുമാണ് രാജാഗോപാൽ അടക്കമുള്ളവർ പറയുന്നത്. എന്നാൽ, ശശി തരൂരിനോടു കൊമ്പുകോർക്കാൻ കുമ്മനത്തിന് കഴിയുമോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക

അടുത്ത ലേഖനം
Show comments