വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തകരാര്‍ മൂലം നെടുമ്പാശേരിയിലും വിമാന സര്‍വീസുകള്‍ വൈകുന്നു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 ജൂലൈ 2024 (17:12 IST)
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തകരാര്‍ മൂലം നെടുമ്പാശേരിയിലും വിമാന സര്‍വീസുകള്‍ വൈകുന്നു. സോഫ്റ്റുവെയറില്‍ നിന്ന് മാറി സാധാരണ രീതിയില്‍ സര്‍വീസ് ക്രമീകരിക്കുമെന്നതിനാല്‍ ഫ്ലൈറ്റുകള്‍ തല്‍ക്കാലം റദ്ദാക്കില്ല. ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇന്‍ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തില്‍ രാവിലെ 10.40 മുതല്‍ വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടു.
 
ലോകമെമ്പാടും വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ തകരാറിലായിരിക്കുകയാണ്. ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളാണ് പ്രശ്നത്തിലായിരിക്കുന്നത്. ഓസ്ട്രേലിയയിലെയും ന്യൂസിലാന്റിലേയും അമേരിക്കയിലേയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടെയും ടെലികമ്യൂണിക്കേഷന്‍ തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ പ്രശ്നം വലയ്ക്കുകയാണ്. ആകാസ എയര്‍, ഇന്‍ഡിഗോ അടക്കമുള്ള ഇന്ത്യന്‍ കമ്പനികളും പ്രതിസന്ധിയിലായിട്ടുണ്ട്. കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, ചെക്ക് ഇന്‍, ബോര്‍ഡിങ് പാസ് സേവനങ്ങള്‍ അവതാളത്തിലായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments