Webdunia - Bharat's app for daily news and videos

Install App

ബൈക്കിന് പിന്നാലെ തെരുവ് നായ ഓടി വന്നു; ഭയന്ന് വീണ വീട്ടമ്മ തലയിടിച്ച് മരിച്ചു

റെയ്‌നാ തോമസ്
വ്യാഴം, 9 ജനുവരി 2020 (09:14 IST)
മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തെരുവ് നായ കുരച്ച് പുറകെ വരുന്നത് കണ്ട് ഭയന്ന് റോഡിൽ വീണ വീട്ടമ്മ മരിച്ചു. ബുധനാഴ്ച രാവിലെ 7.30 ഓടെ കാണിപ്പയ്യൂർ മാന്തോപ്പിലേക്ക് പോകുന്നതിനിടയിൽ കല്ലഴിക്കുന്ന് നരിമടയ്ക്ക് സമീപം വെച്ചായിരുനു അപകടം. അക്കിക്കാവ് ഇതുക്കരയിൽ ശങ്കുണ്ണിയുടെ ഭാര്യ ശകുന്തളയാണ് മരിച്ചത്. 
 
ജോലിസ്ഥലത്തേക്ക് മകനൊപ്പം ബൈക്കിൽ പോകുന്നതിനിടയിലാണ് നായയെ ഭയന്ന് ശകുന്തള റോഡിൽ തലയിടിച്ച് വീണത്. റോഡിൽ കിടക്കുകയായിരുന്ന തെരുവ് നായക്കൂട്ടം ബൈക്ക് വരുന്നത് കണ്ടതോടെ കുരയ്ക്കാൻ തുടങ്ങി. ഇതിൽ ഒരു നായ ബൈക്കിന് പിന്നാലെ ഓടുകയായിരുന്നു. 
 
നായ ഓടിവരുന്നത് കണ്ട ഭയത്തിൽ ബൈക്കിൽ നിന്ന് പിടിവിട്ടു പോയ ശകുന്തള റോഡിൽ വീണു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം റോയൽ ആശുപത്രിയിലും പിന്നീട് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മരിക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments