Webdunia - Bharat's app for daily news and videos

Install App

ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് വരാപ്പുഴ സ്വദേശി ശീതള്‍ - യുവാവ് പിടിയില്‍

ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് വരാപ്പുഴ സ്വദേശി ശീതള്‍

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (13:41 IST)
കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍ (30) ആണ് കൊല്ലപ്പെട്ടത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തില്‍ ശീതളിനൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിയായ പ്രശാന്ത് പിടിയില്‍.

രാവിലെ പത്തരയോടെയാണ് സംഭവം. ബീച്ചിൽ വച്ച് കുത്തേറ്റ യുവതി തൊട്ടടുത്തുള്ള റോഡിലെത്തുകയും സമീപത്തെ സ്വകാര്യ റിസോർട്ടിൽ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ ആറോളം കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

പ്രശാന്തിനൊപ്പമാണ് ശീതള്‍ ബീച്ചില്‍ എത്തിയത്, തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അക്രമത്തിലേക്ക് വഴിമാറുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. യുവതി ദീർഘകാലമായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ മൃതദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments