Webdunia - Bharat's app for daily news and videos

Install App

കൊല്ലം എക്‌സ്പ്രസ്സ് ട്രെയിനില്‍ മലയാളി യുവതിക്ക് നേരെ അതിക്രമം; രാത്രിയാത്ര ചെയ്യരുതെന്ന് റെയില്‍വേ പോലീസിന്റെ ഉപദേശം!

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 26 മെയ് 2024 (14:01 IST)
കൊല്ലം എക്‌സ്പ്രസ്സ് ട്രെയിനില്‍ മലയാളി യുവതിക്ക് നേരെ അതിക്രമം. തമിഴ്‌നാട് സ്വദേശിയായ വൃദ്ധനാണ് യുവതിയെ ആക്രമിച്ചത്. വിരുധാചലം സ്റ്റേഷനില്‍ എത്തും മുന്‍പ് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തമിഴ്‌നാട് സ്വദേശിയായ വൃദ്ധന്‍ യുവതിയുടെ കയ്യില്‍ കയറി പിടിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ തിരുച്ചിറപള്ളി സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങി ഓടുകയായിരുന്നു.
 
ഇതിനു ശേഷം യുവതി തിരുച്ചിറപ്പള്ളി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ റെയില്‍വേ പോലീസിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ല. പരാതി പറഞ്ഞ യുവതിയോട് രാത്രി യാത്ര ഒഴിവാക്കണം എന്നാണ് റെയില്‍വേ പോലീസ് മറുപടി നല്‍കിയത്. കംപാര്‍ട്‌മെന്റില്‍ പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. ടി ടി ഇ യും സഹായത്തിനു വന്നില്ല. വില്ലുപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു കൊല്ലം സ്വദേശിയായ യുവതി. സംഭവത്തില്‍ റെയില്‍വേയിലും തമിഴ്‌നാട് പോലീസിലും ഓണ്‍ലൈന്‍ ആയി യുവതി പരാതി നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments