MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

അഭിറാം മനോഹർ
തിങ്കള്‍, 9 ജൂണ്‍ 2025 (12:17 IST)
Image From X
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എം.എസ്.സി ഐറിന (MSC IRINA) തിങ്കളാഴ്ച തിരുവനന്തപുരംയിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. രാവിലെ എട്ട് മണിക്കാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്. തൃശൂര്‍ പുറനാട്ടുകര സ്വദേശിയായ വില്ലി ആൻ്റണിയാണ് എം എസ് സി ഐറിനയുടെ ക്യാപ്റ്റന്‍. എം എസ് സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം.
 
 
ടിഇയു കപ്പാസിറ്റി (TEU capacity) അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലെന്ന വിശേഷണമാണ് എം.എസ്.സി ഐറിനക്കുള്ളത്. ഏകദേശം 24,346 TEUs വലുപ്പമുള്ള ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഈ കപ്പല്‍, ആഗോള നൗകാപരിപാടിയില്‍ ഒരു വന്‍ ഭാരം തന്നെ ഉയര്‍ത്തുന്നു. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ ഏകദേശം നാല് ഫിഫാ ഫുട്‌ബോള്‍ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ക്ക് തുല്യമായ നീളമുള്ള കപ്പലാണ്. 2023ലാണ് ഐറിന പ്രവര്‍ത്തനം ആരംഭിച്ചത്.
 
 
ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന തുറമുഖങ്ങള്‍ക്കിടയിലെ ചരക്കുകൈമാറ്റം  കാര്യക്ഷമമാക്കുന്നതിനായാണ് ഐറിനയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.വലിയ വ്യാപാരസാധ്യതയാണ് ഐറിന ലോകത്തിന് മുന്നില്‍ തുറന്നിടുന്നത്. രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ തുറമുഖം എന്ന നിലയില്‍ വിഴിഞ്ഞത്തെ ആകര്‍ഷകമാക്കുന്നതാണ് ഐറിനയുടെ വരവ്. മെയ് 2നാണ് വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ് ഐറിനയുടെ വരവ്. 
 
ലൈബീരിയന്‍ പതാകയ്ക്ക് കീഴിലാണ് എം.എസ്.സി ഐറിന സഞ്ചരിക്കുന്നത്. കപ്പലിന് 26 നിലകള്‍ വരെ കണ്ടെയ്‌നറുകള്‍ സ്ഥാപിക്കാനുള്ള സൗകര്യമുണ്ട്. കാര്‍ബണ്‍ പുറന്തള്ളല്‍ 4 ശതമാനം വരെ കുറയ്ക്കാനുള്ള സാങ്കേതിക വിദ്യകള്‍ കപ്പലിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ തുറമുഖത്തെത്തിയതോടെ ദക്ഷിണേഷ്യയിലെ തന്നെ പ്രധാന കൊമേഴ്ഷ്യല്‍ ഹബ്ബായി മാറാന്‍ വിഴിഞ്ഞത്തിന് സാധിക്കും. വിഴിഞ്ഞം തുറമുഖത്തോടെ അനുബന്ധിച്ച് മഹാരാഷ്ട്രയിലെ പന്‍വേല്‍ വരെ നീളുന്ന ദേശീയ പാത കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ചരക്ക് കൈമാറ്റം സജീവമാവുകയും അത് കേരളത്തിന്റെ വികസനത്തില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

അടുത്ത ലേഖനം
Show comments