Webdunia - Bharat's app for daily news and videos

Install App

World Sight Day 2022: പൊന്നുപോലെ സൂക്ഷിക്കണം കണ്ണുകളെ, അറിയേണ്ടത് ഇക്കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (09:00 IST)
ഇന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും പ്രധാനം കണ്ണാണെന്നാണ് ആയുര്‍വേദം പറയുന്നത്. എന്നാല്‍ പൊതുവെ എല്ലാ ഇന്ദ്രിയങ്ങളുടെയും, പ്രത്യേകിച്ച് കണ്ണിന്റെ പരിചരണത്തിന്റെ കാര്യത്തില്‍ സാധാരണയായി ആരും അത്ര ശ്രദ്ധകൊടുക്കാറില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ നേത്രരോഗികളുടെ എണ്ണം പ്രതിവര്‍ഷവും കൂടിക്കൂടി വരുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
 
കണ്ണില്‍ നിന്നു വെള്ളം വരുകയെന്നത് വളരെ സാധാരണയായി കണ്ടുവരാറുള്ള ഒരു രോഗമാണ്. കണ്ണുനീര്‍ ചാലിലുള്ള തടസം, വെള്ളപ്പാടയുടെ രോഗം, കൃഷ്ണമണിയുടെ പ്രശ്‌നം, അലര്‍ജി എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാലാണ് ഈ അവസ്ഥയുണ്ടാകുന്നത്. കണ്ണില്‍ നിന്നും തുടര്‍ച്ചയായി വെള്ളം വരുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു കണ്ണുഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമാണ്.
 
ഏതൊരു രോഗത്തിന്റേയും കാരണത്തെ ആശ്രയിച്ചാണ് അതിന്റെ ചികിത്സ തീരുമാനിക്കുന്നത്. കണ്ണില്‍ അലര്‍ജിയാണെങ്കില്‍ അത് തുള്ളിമരുന്നുകള്‍ കൊണ്ടു ഭേദമാക്കുവാന്‍ സാധിക്കും. എന്നാല്‍ കണ്ണുനീര്‍ ചാലില്‍ തടസ്സമോ മറ്റോ ആണെങ്കില്‍ ആ തടസം നീക്കുന്നതിനായി ചിലപ്പോള്‍ ചെറിയൊരു ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. അതുകൊണ്ടുതന്നെ ഈ അവസ്ഥ വന്നാല്‍ ഡോക്ടറെ കാണുന്നതാണ് ഏറ്റവും ഉചിതം.
 
മനസ്സ് ശാന്തമായിരുന്നാല്‍ കണ്ണിന് ഒരു തരത്തിലും അസുഖങ്ങളും വരില്ലെന്നാണ് ആയുര്‍വേദം പറയുന്നത്. കണ്ണിന് ഏറ്റവും നല്ല ഔഷധമാണ് പച്ചവെള്ളം. അതുപോലെ മഴവെള്ളം കണ്ണില്‍ കൊള്ളിക്കുന്നതും നല്ലതാണ്. രാവിലെ എഴുന്നേറ്റ് എണ്ണതേച്ചുള്ള കുളി, ഇടയ്ക്കിടെ മുഖം കഴുകല്‍ എന്നിവയും പല രോഗങ്ങളില്‍ നിന്നും കണ്ണിനെ രക്ഷിക്കും. മുലപ്പാല്‍ കണ്ണിലൊറ്റിക്കുന്നതും വളരെ നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments