Webdunia - Bharat's app for daily news and videos

Install App

ലക്ഷദ്വീപിന് മുകളിലായി ന്യുനമര്‍ദ്ദം; തിരുവനന്തപുരം ഉള്‍പ്പെടെ മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഡിസം‌ബര്‍ 2024 (14:27 IST)
ലക്ഷദ്വീപിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍  പടിഞ്ഞാറു ദിശയില്‍  നീങ്ങി ദുര്‍ബലമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യുന മര്‍ദ്ദ സാധ്യത. കൂടാതെ തെക്കന്‍ ആന്‍ഡമാന്‍  കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെയോടെ  ന്യുന മര്‍ദ്ദമായി മാറി തുടര്‍ന്ന് ശക്തി പ്രാപിച്ചു  48 മണിക്കൂറില്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. കേരളത്തില്‍  അടുത്ത 5  ദിവസം  ഒറ്റപ്പെട്ട  ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  ഡിസംബര്‍ 14 ,18  തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 
 
അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ കാറുകള്‍ ഉടമയല്ലാത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓടിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഓപ്പണ്‍ എഐയെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജനായ മുന്‍ജീവനക്കാരന്‍ മരിച്ച നിലയില്‍

ബിജെപി നേതാവ് എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

61കാരിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ച് 34കാരിയെ ചികിത്സിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

മതിയായ രേഖകള്‍ ഇല്ലാത്ത 18,000 ഇന്ത്യക്കാരെ നാടുകടത്താന്‍ യുഎസ്

അടുത്ത ലേഖനം
Show comments