Webdunia - Bharat's app for daily news and videos

Install App

പത്തു വയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പീഡനം: യുവാവ് അറസ്റ്റില്‍

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:22 IST)
ബസില്‍ യാത്ര ചെയ്യുകയായിരുന്ന പത്തു വയസുകാരനെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളരിങ്ങാട് കീരിക്കുന്നേല്‍ ബിനോയി എന്ന 32 കാരനാണ് കാളിയാര്‍ പൊലീസിന്‍റെ വലയിലായത്. 
 
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.  പീഡനത്തിനിടെ ജനനേന്ദ്രിയത്തിനു പരുക്കേറ്റ കുട്ടി ഇപ്പോള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവദിവസം സ്കൂള്‍ അവധിയായിരുന്നതിനാല്‍ ചാത്തമംഗലത്തെ സുഹൃത്തിന്‍റെ വീട്ടിലേക്കു പോകാനായാണ് ഉച്ചയോടെ കുട്ടി ബസില്‍ കയറിയത്.
 
എന്നാല്‍ സീറ്റുകള്‍ മിക്കതും കാലിയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി ഒറ്റയ്ക്കിരുന്ന ബാലന്‍റെ അടുത്തിരിക്കുകയും പിന്നീട് കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ബലമായി അമര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.
 
കുട്ടി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണു വീട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു. കാളിയാര്‍ എസ്.ഐ സഞ്ജയും പാര്‍ട്ടിയും ചേര്‍ന്ന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമം അനുസരിച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments