യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്

രേണുക വേണു
ബുധന്‍, 19 നവം‌ബര്‍ 2025 (10:15 IST)
കൊച്ചി കോര്‍പറേഷന്‍ സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം. യുവാക്കള്‍ക്കു അര്‍ഹിച്ച പ്രാതിനിധ്യം ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ജെയിംസ് വിമര്‍ശിച്ചു. 
 
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. യുവാക്കള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമെന്ന് സഞ്ജയ് ജെയിംസ് പറഞ്ഞു. തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രമാണോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും അദ്ദേഹം ചോദിച്ചു. 
 
യുവാക്കളെ പരിഗണിക്കണമെന്ന കെപിസിസി സര്‍ക്കുലര്‍ ജില്ലാ നേതൃത്വം അവഗണിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതിഫലിച്ചത് നേതാക്കളുടെ വ്യക്തി താല്‍പര്യമാണ്. രണ്ടുതവണ തോറ്റവര്‍ക്ക് വരെ സീറ്റ് നല്‍കിയിട്ടും യൂത്ത് കോണ്‍ഗ്രസിനെ അവഗണിച്ചു. ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കിയ എല്‍ഡിഎഫിനെ കണ്ടു പഠിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. യുവാക്കളെ പരിഗണിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അവകാശവാദം വെറുതെയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments