Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടിയെ ശല്യം ചെയ്തു, ചോദ്യം ചെയ്ത സഹോദരനെ പൂവാലനും സംഘവും വെട്ടിക്കൊന്നു

കരുനാഗപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, ഒരാൾ അറസ്റ്റിൽ

Webdunia
ചൊവ്വ, 19 ജൂലൈ 2016 (11:06 IST)
പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്തവരെ ചോദ്യം ചെയ്ത സഹോദരനെ പൂവാലനും സംഘവും വെട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു സഹോദരനും സുഹൃത്തുക്കൾക്കും പരുക്കേറ്റു. കരുനാഗപ്പള്ളി അഴീക്കലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്രയിക്കാട് പ്രജുൽ ഭവനത്തിൽ പ്രബുദ്ധന്റെ മകൻ പ്രജുൽ (27) ആണ് വെട്ടേറ്റ് മരിച്ചത്. 
 
പ്രജുലിന്റെ സഹോദരിയെ അഴീക്കൽ പുത്തൻവീട്ടിൽ അർജുൻ (24) സ്ഥിരമായി പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്ത് വരികയായിരുന്നു. സഹികെട്ട് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും സഹോദരനായ പ്രജുൽ അർജുനെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അർജുൻ ശല്യം തുടർന്നപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ ഓച്ചിറ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ ഇനി ശല്യം ചെയ്യില്ല എന്ന് എഴുതി വാങ്ങിയ ശേഷം പൊലീസ് അർജുനെ വിട്ടയച്ചു.
 
ആഴ്ചകൾക്ക് ശേഷം ഇന്നലെ വൈകിട്ട് അർജുൻ പ്രജുലിനെ ഫോണിൽ വിളിച്ച് അഴീക്കലേക്ക് വരാൻ പറയുകയായിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാമെന്നായിരുന്നു അർജുൻ പറഞ്ഞത്. എന്നാൽ അർജുനെ കാണാനെത്തിയ പ്രജുനിലെയും  സഹോദരൻ പ്രവീൺ (32), സുഹൃത്തുക്കളായ സന്തോഷ് (30), വിനീത് (30) എന്നിവരെയും അർജുന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

അടുത്ത ലേഖനം
Show comments