അച്ഛന്‍ ജയിലില്‍ വച്ച് മരിച്ചു, അമ്മ കഞ്ചാവ് കേസില്‍ അകത്ത്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടിയെ അവര്‍ മാറിമാറി പീഡിപ്പിച്ചത് രണ്ട് വര്‍ഷം!

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഘം പോലീസ് പിടിയില്‍

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (11:34 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട കുട്ടിയുടെ കാമുകൻ, രണ്ട് സ്ത്രീകൾ ഉൾപ്പെടെ   അഞ്ച് പേരെ പോലീസ് അറസ്റ് ചെയ്തു.
 
വിളപ്പിൽശാല തുരുത്തുംമൂല കാവിനപ്പുറം സ്വദേശിയും ഇപ്പോൾ മലയിൻകീഴ് കുറ്റിക്കാട് വത്സല ഭവനിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ശ്രീകല (40), മലയിൻകീഴ് അരുവിപ്പാറ സനൂജാ മൻസിലിൽ ഷാഹിനാബീവി (45), മാറനല്ലൂർ കിഴക്കുംകര പുത്തൻ വീട്ടിൽ സദാശിവൻ (64), വെള്ളനാട് മേപ്പൂക്കട സ്വദേശി സുമേഷ്  (26), തുരുത്തുംമൂല ദേവീക്ഷേത്രത്തിനടുത്ത് താമസിക്കുന്ന വിഷ്ണു സാഗർ (28) എന്നിവരാണ് പോലീസ് വലയിലായത്.
 
വിളപ്പിൽശാല സ്വദേശിനിയായ പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ താൻ ഏഴു മാസം ഗര്ഭിണിയാണെന്നും മാകുകനായ കണ്ണൻ എന്ന വിഷ്ണുസാഗറാണ് ഇതിനുത്തരവാദിയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. വനിതാ എസ.ഐ യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്. 
 
പെൺകുട്ടിയെ രണ്ട് വർഷങ്ങളായി പെൺവാണിഭ സംഘങ്ങൾക്ക് പരസ്പരം കൈമാറി പീഡിപ്പിച്ചുവരികയായിരുന്നു എന്ന പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺവാണിഭ സംഘത്തിലെ നിരവധി പേരെ പിടികൂടാനുണ്ടെന്നാണ് സൂചന. പെൺകുട്ടിയുടെ പിതാവ് മോഷണ കേസിൽ അകപ്പെട്ട ജയിലിൽ വച്ച് മരിച്ചിരുന്നു. കുട്ടിയുടെ മാതാവ് കഞ്ചാവ് കേസിൽ അകപ്പെട്ട ജയിലിലുമാണ്. ഈ സമയത്താണ് പെൺകുട്ടി പെൺവാണിഭസംഘത്തിന്റെ വലയിലായത്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments