Webdunia - Bharat's app for daily news and videos

Install App

അതേ, പള്‍സര്‍ സുനി പറഞ്ഞത് കാവ്യയെ കുറിച്ച് തന്നെ! - ജിന്‍സന്റെ വെളിപ്പെടുത്തല്‍

അതേ, പള്‍സര്‍ സുനി പറഞ്ഞത് കാവ്യയെ കുറിച്ച് തന്നെ! കൂടെ നാദിര്‍ഷായും - ഇതു തീക്കളി തന്നെ!

Webdunia
വ്യാഴം, 20 ജൂലൈ 2017 (11:25 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലാകാന്‍ കാരണമായത് രണ്ട് സംഭവങ്ങള്‍ ആണ്. ഒന്ന്, ജയിലില്‍ നിന്നും പള്‍സര്‍ സുനി അയച്ച കത്ത്. രണ്ട്, സുനിയുടെ സഹതടവുകാരന്‍ ആയ ജിന്‍സണിന്റെ മൊഴി. ഇതില്‍ കത്തിനോളം പ്രാധാന്യം പോന്നതായിരുന്നു ജിന്‍സണിന്റെ മൊഴിയും. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ദിലീപിനെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 
 
സുനി ഉപയോഗിച്ചിരുന്ന ഷര്‍ട്ടാണ് താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് ജിന്‍സണ്‍ പറയുന്നു. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ സുനി ധരിച്ചിരുന്ന ഷര്‍ട്ട്, പിന്നീട് ഞാന്‍ എടുക്കുകയായിരുന്നു. എന്റെ ഷര്‍ട്ട് സുനി എടുത്തതോടെയായിരുന്നു ഈ ഷര്‍ട്ട് ഇട്ട് ഞാന്‍ ഇറങ്ങിയതെന്ന് ജിന്‍സണ്‍ പറയുന്നു. ഷര്‍ട്ട് കണ്ട് സംശയം തോന്നിയാണ് പൊലീസ് തന്നെ വിളിച്ച് ചോദ്യം ചെയ്തതെന്നും ജിന്‍സണ്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
 
താന്‍ പൊലീസിന്റെ ചാരന്‍ അല്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നു. ദിലീപിനെ കുടുക്കുന്നതിനായി ജിന്‍സാണിനെ പൊലീസ് കെട്ടിയൊരുക്കിയ സാക്ഷിയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു മറുപടി. സുനിയെ കൊണ്ട് ഇങ്ങനെയൊരു കുറ്റം ചെയ്തവര്‍ ഒരിക്കലും രക്ഷപെടരുതെന്ന് ആഗ്രഹിച്ചാണ് താന്‍ എല്ലാക്കാര്യവും പൊലീസിനോട് തുറന്നു പറഞ്ഞതെന്നും ജിന്‍സണ്‍ പറയുന്നു.
 
‘പള്‍സര്‍ സുനി ജയിലില്‍ നിന്നും പലവട്ടം നാദിര്‍ഷായെ ഫോണില്‍ വിളിച്ചു. ഇരുവരും സംസാരിച്ചത് സൗഹൃദത്തിലായിരുന്നു. അതും സാമ്പത്തിക ഇടപാടുകളെ കുറിച്ച്. കൂട്ടത്തില്‍ കാവ്യയുടെ കടയെക്കുറിച്ചു് സംസാരിക്കുന്നതും ഞാന്‍ കേട്ടു’ – ജിൻസൺ പറഞ്ഞു. 
 
‘നാദിര്‍ഷയെ വിളിച്ചൊപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞത് രണ്ട് പേരുടെ പേരുകള്‍ ആയിരുന്നു. ഒന്ന് അപ്പുണ്ണി. എന്നാല്‍ അപ്പുണ്ണിയെ കുറിച്ച് പറഞ്ഞതെന്നാണെന്ന് വ്യക്തമല്ല. പിന്നെ രണ്ടാമത്തേത് കാവ്യയെ കുറിച്ച് ആയിരുന്നു. കാവ്യയുടെ കടയില്‍ ഏല്‍പ്പിച്ചു എന്നായിരുന്നു അത്. ആദ്യം വിചാരിച്ചത് എന്തൊ കത്ത് ആണെന്നാണ്, ഇപ്പോൾ മനസ്സിലാക്കുന്നത് അത് മെമ്മറി കാർഡ് ആണെന്നാണ്.–ജിൻസൺ പറഞ്ഞു. 
 
ജിന്‍സണിന്റെ വെളിപ്പെടുത്തല്‍ നാദിര്‍ഷായെ കുടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, നാദിര്‍ഷയേ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സൂചനകള്‍ ഉണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments