അപ്പുണ്ണിയില്‍ നിന്നും ലഭിച്ചത് സുപ്രധാന വിവരങ്ങള്‍.. കാവ്യയെ മാത്രമല്ല ദിലീപിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും

അപ്പുണ്ണിയില്‍ നിന്നും ലഭിച്ചത് സുപ്രധാന വിവരങ്ങള്‍; കാവ്യ കുടുങ്ങുമോ?

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:02 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍  ദിലീപിന്റെ ഡ്രൈവറും മാനേജറുമായ അപ്പുണ്ണി എന്ന സുനില്‍രാജ് തിങ്കളാഴ്ചയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ദിലീപിന്റെ അറസ്റ്റിന് ശേഷം
അപ്പുണ്ണിയിലേക്ക് എത്താനായിരുന്നു അന്വേഷണം സംഘം ശ്രമിച്ചു കൊണ്ടിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണയാക നീക്കമായിരുന്നു ഇത്.
 
നാടകീയമായാണ് അപ്പുണ്ണി എത്തിയത്. സഹോദരനായ ഷിബുവാണ് അന്വേഷണ സംഘത്തിനു മുന്നിലേക്ക് ആദ്യം എത്തിയത്. പിന്നാലെ അപ്പുണ്ണിയുമെത്തി. ആറു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചു. 
 
ആവശ്യമെങ്കില്‍ വീണ്ടും അപ്പുണ്ണിയില്‍ നിന്നും മൊഴിയെടുക്കും.യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളാണ് കഴിഞ്ഞ ദിവസം ഹാജരായ അപ്പുണ്ണിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. 
 
മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായക നീക്കങ്ങളിലേക്കാണ് സംഘം നീങ്ങുന്നത്. ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments