അമൃതയില്‍ നഴ്സ് മാനഭംഗത്തിനിരയായെന്ന പ്രചാരണം; ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു

കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സ് മാനഭംഗത്തിനിരയായെന്ന പ്രചാരണത്തിന്റെ നിജസ്ഥിതി അറിയാനായി പൊലീസ് സംഘം ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു

Webdunia
ഞായര്‍, 12 ജൂണ്‍ 2016 (16:50 IST)
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സ് മാനഭംഗത്തിനിരയായെന്ന പ്രചാരണത്തിന്റെ നിജസ്ഥിതി അറിയാനായി പൊലീസ് സംഘം ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു. അത്യാഹിത വിഭാഗത്തിന്റേതടക്കം 10 ദിവസത്തെ സി സി ടി വി ദൃശ്യങ്ങളാണ് ശേഖരിച്ചത്.
 
അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചത്. ദൃശ്യങ്ങള്‍ ശേഖരിച്ചതിന് പുറമേ ആശുപത്രിയിലെയും ഐ സി യുവിലെയും പ്രധാന റജിസ്റ്ററുകളും പരിശോധിച്ചു. ഐ സി യുവിൽ കഴിഞ്ഞിരുന്ന രോഗികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തോട് അമൃത ആശുപത്രിയും പൂർണമായി സഹകരിക്കുന്നുണ്ട്. 
 
അതേസമയം, ആശുപത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ‘പോരാളി ഷാജി’ എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയാരെന്നറിയാൻ പൊലീസ് ഫേസ്ബുക്കിനെ സമീപിച്ചു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments