അമ്മയായ സന്തോഷം ഭര്‍ത്താവിനെ അറിയിക്കാന്‍ മധുരവുമായി പോയി, എന്നാല്‍ പിന്നെ സംഭവിച്ചത് ആരുടെയും കണ്ണ് നിറയ്ക്കും

ഗര്‍ഭിണിയാണെന്ന സന്തോഷം ഭര്‍ത്താവിനോട് പങ്കുവെച്ചു; പിന്നെ സംഭവിച്ചത് ആരുടെയും കണ്ണ് നിറയ്ക്കും

Webdunia
വ്യാഴം, 25 മെയ് 2017 (10:27 IST)
നിയന്ത്രണം വിട്ടെത്തിയ കാര്‍ ഓട്ടോയിലിടിച്ച് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ഭാര്യയ്ക്ക് മരണം. മുഹമ്മദ് അസ്ലമിന്റെ ഭാര്യ ഐഷത്ത് റൈഹയാണ് മരിച്ചത്. മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷ വാര്‍ത്ത ഭര്‍ത്താവിനെ അറിയിക്കാന്‍ വീട്ടിലേയ്ക്ക് മടങ്ങാന്‍ ഓട്ടോയില്‍ കയറിയപ്പോഴാണ് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഓട്ടോയിലിടിച്ചത്. രാത്രി 12.50ഓടെയായിരുന്നു അപകടം. 
 
ഐഷത്തും മറ്റൊരു ബന്ധുവും ഓട്ടോയിലേയ്ക്ക് കയറി പിന്നാലെ അസ്ലം കയറാന്‍ പോകുന്നതിന് തൊട്ടു മുന്‍പ് പാഞ്ഞെത്തിയ കാര്‍ ഓട്ടോയെ ദൂരേയ്ക്ക് ഇടിച്ചുകൊണ്ടു പോയി.പോസ്റ്റിലിടിച്ചു നിന്ന കാറിനിടയില്‍പ്പെട്ട് ഓട്ടോ തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഐഷത്തിനെ ഉടന്‍ തന്നെ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 
ബന്ധുവിനും, ഓട്ടോഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഐഷത്ത് ഗര്‍ഭിണിയാണെന്ന സന്തോഷം അറിഞ്ഞത്. തങ്ങളുടെ സന്തോഷം ബന്ധുക്കളെ അറിയിക്കാന്‍ മധുര പലഹാരങ്ങളും വാങ്ങിയാണ് ഇവര്‍ വീട്ടിലേയ്ക്ക് തിരിച്ചത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments